ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഭരണത്തുടര്‍ച്ച.

0
102

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2018 – 20 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഭാരവാഹികള്‍ അടുത്ത ഒരു വര്‍ഷം കൂടെ തുടര്‍ച്ചയായി ഭരണനിര്‍വഹണം തുടരുന്നു. 2018 ഓഗസ്റ്റില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ രണ്ടുവര്‍ഷത്തേക്ക് ഭരണനേതൃത്വം ഏറ്റെടുത്ത ഭരണാധികാരികള്‍ ഒരു വര്‍ഷം കൂടെ തുടര്‍ന്ന് കൊണ്ടുപോകണമെന്ന് പൊതുയോഗം ആവശ്യപ്പെടുകയുണ്ടായി.

 

കോവിഡ്-19 ഗവണ്‍മെന്‍റ് നിയമം നിലനില്‍ക്കുന്നതിനാല്‍ എല്ലാ ഓണ്‍സൈറ്റ് പരിപാടികളും നിര്‍ത്തിവയ്ക്കുകയും ഓണ്‍ലൈനിലൂടെ വളരെ പരിമിതമായ പരിപാടികള്‍ മാത്രമായി ചുരുക്കുകയും ഉണ്ടായി.മാത്രമല്ല കോവിഡ്-19 നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 2020 – 22 പുതിയ ഭാരവാഹികളെ ഒരു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക എന്നത് ദുസഹമായ സാഹചര്യത്തില്‍ ഏറ്റവും ഔന്നത്യം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.

 

2018 – 20 കാലഘട്ടത്തിലെ നിലവിലുള്ള കമ്മിറ്റി തന്നെ തുടരുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് പൊതുയോഗം മനസിലാക്കി ഇപ്പോഴത്തെ പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നേതൃത്വത്തിലുള്ള ഭരണസമിതി അടുത്ത ഒരു വര്‍ഷത്തേക്ക് തുടരാമെന്ന് സമ്മതിക്കുകയും 2021 ലെ തെരഞ്ഞെടുപ്പിനെ വേണ്ട എല്ലാ സാഹചര്യവും  ഒരുക്കി കൊടുക്കാമെന്നും പൊതു യോഗത്തെ അറിയിക്കുകയും ചെയ്തു.

 

എന്നാല്‍ നിലവിലുള്ള ട്രഷറര്‍  ജിതേഷ് ചുങ്കത്തെ 2018ലെ പൊതുയോഗത്തില്‍ ഓഡിറ്റ് ഫിനാന്‍സ് റിപ്പോര്‍ട്ടിന് ശേഷം തുടരുന്നതല്ലെന്നും സ്വയം വിരമിക്കുന്നതായും അറിയിച്ചു, പൊതുയോഗം അത് അംഗീകരിച്ചു. ശേഷം നടന്ന യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മനോജ് അച്ചേട്ടിന് എല്ലാവരുടെയും അനുവാദത്തോടെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു.

 

പ്രസ്തുത പൊതുയോഗത്തിന് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതമാശംസിച്ചു. കേരളത്തിലെ നിര്‍ത്തനരായ ആളുകള്‍ക്ക് നാലു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും, പുതുതായി അസോസിയേഷനില്‍ 650 ആളുകള്‍ അംഗത്വം ഏറ്റെടുക്കുകയും ചെയ്തതോടെ 2600 അംഗങ്ങളുള്ള സംഘടനയായി വളര്‍ന്നുവരുന്ന ഒരു സാഹചര്യവും 24 മാസം സമൂഹത്തിന് പ്രയോജനപ്രദമായ 27 ലധികം പരിപാടികള്‍ ആസൂത്രണം ചെയ്ത നടപ്പാക്കുകയും ചെയ്ത ഒരു ബ്രഹത്തായ ഒരു സംഘടനയുടെ റിപ്പോര്‍ട്ട് സെക്രട്ടറി ജോഷി വള്ളിക്കളം അവതരിപ്പിച്ചു, ട്രഷറര്‍ ജിതേഷ് ചുങ്കത്തെ രണ്ടു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു യോഗത്തിന് സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി.

 

പുതിയ ഭാരവാഹികളായി ജോണ്‍സന്‍ കണ്ണൂക്കാടന്‍ – പ്രസിഡന്റ് , ജോഷി വള്ളിക്കളം- സെക്രട്ടറി  , മനോജ് അച്ചേട്ട് – ട്രെഷറര്‍ , ബാബു മാത്യു – വൈസ് പ്രസിഡന്റ്, സാബു കട്ടപ്പുറം- ജോയിന്റ് സെക്രട്ടറി  ,ഷാബു മാത്യു – ജോയിന്റ് ട്രെഷറര്‍, ജോസ് സൈമണ്‍ – സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി , ലീല ജോസഫ് , മേഴ്സി കുര്യാക്കോസ് – വനിതാ പ്രതിനിധികള്‍, കാല്‍വിന്‍ കവലകല്‍ – യൂത്ത് പ്രതിനിധി , ബോര്‍ഡ് മെംബേര്‍സ് – ആഗ്‌നസ് മാത്യു , ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മാറ്റത്തിപ്പറമ്പില്‍, ജോര്‍ജ് പ്ലാമൂട്ടില്‍ , ജെസ്സി റിന്‍സി , ലുക്ക് ചിറയില്‍ , ഫിലിപ്പ് പുത്തന്‍പുരയില്‍ , സജി മണ്ണാംച്ചേരില്‍, സന്തോഷ് കാട്ടുകാരെന്‍ , സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ് , ടോബിന്‍ തോമസ് , രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി -എക്‌സ് ഒഫിഷിയോ.

Share This:

Comments

comments