ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
84
ജയന്‍ കൊടുങ്ങല്ലൂര്‍.
 
 

റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്‌ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി . റിയാദ് സെൻട്രൽ കമ്മിറ്റിക്ക് 2020-2021 വര്‍ഷ കാലയളവിലേക്കുള്ള  ഭാരവാഹികളെ  റിയാദില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് ആയി അയൂബ് കരൂപടന്നയെ വീണ്ടു തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കുഞ്ചു സി നായർ, ട്രഷറര്‍ ഷെരീഫ് വാവാട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഡോ: അമിന സെറിന്‍, എന്നിവരെ  പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട്‌മാര്‍ ആയി നിസാര്‍ കൊല്ലം, ഹംസ കല്ലിങ്ങല്‍, ജോ:സെക്രട്ടറി റഷീദ് കരീം, ജോ: ട്രഷറര്‍ കബീര്‍ കാടന്‍സ്, ജോ: കണ്‍വീനര്‍ ജീവകാരുണ്യവിഭാഗം ജോണ്‍സണ്‍ മാര്‍ക്കോസ്, കലാവിഭാഗം കണ്‍വീനര്‍ ജലീല്‍ കൊച്ചിന്‍, ജോ:കണ്‍വീനര്‍ റിയാസ് റഹ്മാന്‍, എന്നിവരെയും തെരഞ്ഞെടുത്തു..
എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ റിഷി ലത്തീഫ് .മുജീബ് ചാവക്കാട് . നൗഫർ കാസർകോട് . മുഹാദ് കരൂപ്പടന്ന . ബനീഷ് വയനാട് . തസ്‌നിം റിയാസ് . സിമി ജോൺസൺ . നിമിഷ ബനിഷ് . ഷെമി ജലീൽ .റാഹില ഷെരീഫ് എന്നിവരും തെരെഞ്ഞെടുക്കപെട്ടു.  സംഘടനയുടെ  ചെയര്‍മാന്‍ ആയി  ജയന്‍ കൊടുങ്ങല്ലൂര്‍ തുടരും ,വൈസ് ചെയര്‍മാന്മാര്‍ ഡോ: മജീദ്‌ ചിങ്ങോലി, വി കെ കെ അബ്ബാസ്, എന്നിവരെയും,നിയമിച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തമായ മുന്നോട്ട് കൊണ്ടുപോകാനും കോവിഡ് കാലത്ത് നടത്തിയ മികച്ച  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും ചെയ്തു.

Share This:

Comments

comments