കൊവിഡ്19:പ്രധാനമന്ത്രി വിളിച്ച  മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നു.

0
94

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച  മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം ഏറെ പ്രധാനമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

Share This:

Comments

comments