കൂരിരുൾ നിറയുന്ന പാതകളിൽ….(കവിത)

0
184
class="gmail_default">പി. സി. മാത്യു.
മരിക്കയില്ല ഞാൻ ജീവിക്കുമല്ലോ
മമ കാന്തനാം യേശുവിനോടൊപ്പം.
വർണിച്ചിടും ഞാൻ പ്രിയൻ ചെയ്ത
വൻകൃപകളോരോന്നുമെണ്ണിയെണ്ണി.
കൂട്ടുകാർ സഹസഞ്ചാരികളയല്കാർ
കൂറുമറന്നെന്നെ കൈവിടുമ്പോൾ
ആണികളേറ്റ അരുമകരങ്ങളാലെ
അരുകിൽ ചേർത്ത് മുറുകെപ്പുണരും.
ദിവ്യ സ്നേഹത്തിൻ ജ്യോതിസ്സാമെൻ
ദൈവത്തിൻ പുത്രനാം യേശുദേവൻ…
ഉയർത്തുമവനെന്നെ ആ നാമമറിഞ്ഞ
ഊഷ്മള പ്രേമത്തിൻ കാഠിന്യത്താൽ….
പാലിക്കുമവനെൻ ജീവിതയാത്രയിൽ
പകലിലും രാവിലും തണുപ്പിലും….
കരയിലും കടലിലും വായുവിലും പിന്നെ
കൂരിരുൾ നിറയുന്ന പാതകളോരോന്നിലും

Share This:

Comments

comments