കൺവെൻഷൻ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.

0
100
>ജോയിച്ചൻ പുതുക്കുളം.
ഹ്യൂസ്റ്റൺ: 2021 ൽ ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കൺവെൻഷൻ വിപുലവും കുറ്റമറ്റതും ആക്കാനുള്ള തീരുമാനവുമായി ഐ പി സി എൻ എ ഭാരവാഹികൾ. നവംബർ 18 നു സ്റ്റാ‌ഫോർഡിലെ  സൗത്ത് ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ഹ്യൂസ്റ്റൺ ചാപ്റ്റർ യോഗത്തിൽ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
2021 ജനുവരി ഫെബ്രുവരി മാസങ്ങളിൽ ടെക്‌സാസിലെ കോവിഡ് 19 അവസ്ഥ വിലയിരുത്തി കൺവെൻഷൻ സ്ഥലവും തീയതിയും  തീരുമാനിക്കാമെന്ന് യോഗം വിലയിരുത്തി. കോൺവെൻഷനിൽ രാഷ്ട്രീയക്കാരെ അതിഥികളാ ക്കുന്നതിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നെങ്കിലും അപ്പോഴത്തെ സ്ഥിതിക്കു അനുസൃതമായി തീരുമാനമെടുക്കാനും ധാരണയായി.
ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഐ ഡി വിതരണത്തിന്റെ ഉത്ഘാടനം
ദേശിയ പ്രസിഡണ്ട് ഡോ ജോർജ് കാക്കനാട്ട് നിർവഹിച്ചു.
ഹ്യൂസ്റ്റൺ ചാപ്റ്ററിൽ പുതുതായി എത്തിയ അജു വരിക്കാട്, സുബിൻ ബാലകൃഷ്ണൻ എന്നി അംഗങ്ങളെ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള സ്വാഗതം ചെയ്തു. ചാപ്റ്റർ പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി ഫിന്നി രാജു  അംഗങ്ങളെ അറിയിച്ചു. കൺവെൻഷൻ ചർച്ചകൾക്കു ജോർജ് കാക്കനാട്ട്,  മുൻ പ്രസിഡണ്ട്മാരായ  അനിൽ ആറന്മുള, ജോയ് തുമ്പമൺ എന്നിവർ നേതൃത്വം നൽകി.
ചർച്ചകളിൽ ജിജു കുളങ്ങര, ജോർജ് തെക്കേമല, വിജു വർഗീസ്, ജോയ്‌സ് തോന്യാമല , അജു വരിക്കാട്  തുടങ്ങിയവർ സജീവ സാന്നിധ്യമായി. ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷം നടത്താനും തീരുമാനിച്ചു. അനിൽ ആറന്മുള നന്ദി പ്രകാശനം നടത്തി.

Share This:

Comments

comments