ബാര്‍ക്കോഴക്കേസില്‍  രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 

0
195

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ബാര്‍ക്കോഴക്കേസില്‍  രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി.യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപ നല്‍കിയെന്ന ബിജു രമേശിന്‍റെ വെളിടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ  പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഈ അന്വേഷണത്തിന് ശേഷമാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് വിജിലന്‍സ് കടക്കുക.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്ക് 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കും.

Share This:

Comments

comments