രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിച്ചു ഹൈക്കോടതി ഉത്തരവ്.

0
147

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിച്ചു ഹൈക്കോടതി ഉത്തരവ്.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  തീരുമാനം ഹൈക്കോടതി ശരിവച്ചു.  നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.ഈ തീരുമാനത്തെ ചോദ്യം ചെയ്ത് പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു പാര്‍ട്ടികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Share This:

Comments

comments