സ്വര്‍ഗ്ഗ സംഗീതത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0
78

ജോയിച്ചൻ പുതുക്കുളം.

കലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി നടത്തുന്ന “സ്വര്‍ഗ്ഗ സംഗീതം’ എന്ന സംഗീത സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2020 നവംബര്‍ 21 ശനിയാഴ്ച കാലിഫോര്‍ണിയ സമയം വൈകിട്ട് 6 മണിക്ക് നടക്കുന്ന ഈ ആത്മീയ സംഗീത സന്ധ്യയില്‍ അനുഗ്രഹീത സംഗീതജ്ഞനായ പി. ഡി. ജോണിന്റെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കും.

 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടൊഴിഞ്ഞ് യൗവ്വന കാലയളവില്‍ െ്രെകസ്തവ വിശ്വാസത്തിലേക്കുവന്ന പി. ഡി. ജോണ്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആത്മീയ സംഗീതത്തതിന്റെ കുലപതിയാണ്. അനേകായിരങ്ങള്‍ ഇന്നും ജീവിതാനുഭവങ്ങളോട് ചേര്‍ത്തുവെച്ചു പാടുന്ന ഓരോ ഗാനങ്ങളുടെയും പിന്നിലേ ആത്മീയനുഭവങ്ങള്‍ പി. ഡി. ജോണ്‍ തത്സമയം പങ്കുവെക്കും. സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും അദ്ദേഹത്തെ ആദരിക്കും. പാണ്ടനാട് മാര്‍ത്തോമ്മാ വലിയപള്ളി വികാരി റവ. കെ. എ. എബ്രഹാംയുവജന സഖ്യത്തിന് വേണ്ടി പി.ഡി. ജോണിനെ ആദരിക്കും.

 

റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകന്‍ (വൈസ് പ്രസിഡണ്ട്), ധന്യ എല്‍സാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി), മെര്‍ലിന്‍ ചെറിയാന്‍ (ട്രഷറര്‍), അനു ഫിലിപ്, ഷൈജു വര്‍ഗീസ്, അനീഷ് ജോയ്‌സണ്‍, വിവേക് ചെറിയാന്‍, കൃപാ ആശിഷ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ‘സ്വര്‍ഗ്ഗ സംഗീതം’ എന്ന പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. റജി മാത്യു മല്ലപ്പള്ളിയാണ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നത്.

 

ആരോണ്‍ എബ്രഹാം കേരളത്തില്‍ നിന്നുള്ള തത്സമയ പരിപാടികള്‍ ഏകോപിപ്പിക്കും. വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ ആത്മീയ സംഗീത സന്ധ്യ തത്സമയം സംപ്രേഷണം ചെയ്യും. ഈ സംഗീത സന്ധ്യയിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാര്‍ അറിയിച്ചു.

 

Share This:

Comments

comments