മഞ്ഞു കുന്നുകൾ ഉണ്ടാകുന്നത്.(കവിത)

0
98

രാജു കാഞ്ഞിരങ്ങാട്.
ഒന്നിക്കുന്നതിനുമുമ്പ്
ഒന്നായിരുന്നു നാം
ഒന്നിച്ചപ്പോഴാണ്
രണ്ടായിപ്പോയത്!

ഗ്രീഷ്മത്തിൽ നീയെനിക്ക്
കുളിരായിരുന്നു
ശിശിരത്തിൽ കുളിരുന്ന
ചൂടും

വസന്തം വിരിഞ്ഞത്
നിൻ്റെ ചിരിയിൽ നിന്നായിരുന്നു
വർഷം നിൻ്റെ കണ്ണീരും

ഋതുക്കളോരോന്നും
നമ്മളെ നാമാക്കി
ഋജുചിന്തകൾ നമ്മെഭരിച്ചതേ-
യില്ല

പിന്നെ, യേതു ശൈത്യത്തിലാണ്
തൊട്ടാൽ പൊള്ളുന്ന ഹിമക്കട്ട –
കളായി
ജീവിത സമുദ്രത്തിൻ്റെ
അക്കരെ,യിക്കരെ നാം ഉറഞ്ഞു –
പോയത്

 

 

Share This:

Comments

comments