ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്;ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

0
74

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്   കോടതിയില്‍. ഇന്നലെ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം വിജിലന്‍സ് ഉന്നയിച്ചു.എന്നാല്‍ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ആരോഗ്യസ്ഥിതി വ്യക്തമാക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.

വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും  ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.

Share This:

Comments

comments