യുവ നടന്‍ എഡ്ഡി ഹസന്‍ ഡാളസില്‍ വെടിയേറ്റ് മരിച്ചു.

0
279
പി.പി. ചെറിയാന്‍.

ഡാളസ്: പ്രമുഖ യുവനടനും, ഒസ്‌കാര്‍ നോമിനേഷന്‍ ചിത്രത്തിലെ അഭിനേതാവുമായ യുവ നടന്‍ എഡ്ഡി ഹസന്‍ (30) നവംബര്‍ ഒന്നിന് ഞായറാഴ്ച രാവിലെ ഡാളസ് പ്രാന്തപ്രദേശത്തുള്ള ഗ്രാന്റ് പ്രറേറിയില്‍ പുലര്‍ച്ചെ രണ്ടിന് വെടിയേറ്റ് മരിച്ചു. പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

‘ത്രീ കിഡ്‌സ് ആര്‍ ഓള്‍റൈറ്റ്’ എന്ന ചിത്രമായിരുന്നു ഒസ്‌കാര്‍ അവാര്‍ഡിനായി 2010-ല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. നിരവധി ടിവി ഷോകളിലും എഡ്ഡി അഭിനയിച്ചിട്ടുണ്ട്. കാമുകിയുടെ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്ന 3000 ബ്ലോക്ക് വെസ്റ്റ് ബാര്‍ഡിന്‍ റോഡില്‍ വെടിയേറ്റ നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു എഡ്ഡിയെ കണ്ടെത്തിയത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ തട്ടിക്കൊണ്ടുപോകലുമായിട്ടാണോ വെടിവയ്പുണ്ടായതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. എഡ്ഡി മരിച്ചുകിടന്നിരുന്ന സ്ഥലത്തുനിന്നും മറ്റൊരു കാറും പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ടെക്‌സസ് കോര്‍സിക്കാനയില്‍ നിന്നുള്ള എഡ്ഡി പതിനൊന്നാം വയസില്‍ ലോസ്ആഞ്ചലസിലേക്ക് അഭിനയവുമായി ബന്ധപ്പെട്ട് താമസം മാറിയിരുന്നു.

എഡ്ഡി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2,500 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപ്പേഴ്‌സിനേയോ, 972 988 8477 നമ്പരിലോ വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Share This:

Comments

comments