പ്രവാസി ചാനലിന്റെ  ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ.

0
94

സുനില്‍.

ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ  ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ അതിഥിയായി എത്തുന്നു.  വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി 10നും (NY Time),  ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 7.30നും  ഈ എപ്പിസോഡിൻ്റെ സംപ്രേഷണം നടക്കും.

അന്താരാഷ്ട്ര കിഡ്സ് ഫാഷൻ ബ്രാൻഡായ കെയറിൻ്റേയും ദുബായ് ആസ്ഥാനമായ ഫൈൻ ഫെയർ ഗ്രൂപ്പിൻ്റേയും മേധാവിയാണ് ഇസ്മയിൽ റാവുത്തർ

കോവിഡ് 19 പ്രവാസ ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളും കോവിഡിനു ശേഷമുള്ള സാധ്യതകളും മുതൽ സംസ്ഥാന രാഷ്ട്രീയം വരെ സംവാദത്തിൽ പരാമർശ വിഷയമായിരിക്കും. പ്രവാസ ലോകത്ത് ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്ന ബിജു ആബേൽ ജേക്കബാണ് പരിപാടിയുടെ അവതാരകൻ. സുനിൽ ട്രൈസ്റ്ററാണ് പ്രൊഡ്യൂസർ.

pravasichannel.comemalayalee.com തുടങ്ങിയ ഓൺലൈൻ സംവിധാനത്തിലൂടെ പ്രവാസി ചാനൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രവാസി ചാനൽ കാണുവാൻ സാധിക്കും. ചാനലിന്റെ ആപ്പ് ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.  ഇനി മുതൽ വേൾഡ് ബിബി ടിവി. ചൈത്രം ടി വി എന്നിങ്ങനെ നിരവധി പ്ലാറ്റുഫോമുകളിൽ കൂടി ലഭ്യമാവും.  കൂടുതൽ വിവരങ്ങൾക്ക് 9179002123

Share This:

Comments

comments