ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപിറവി ദിനാഘോഷവും.

0
177

ജോയിച്ചൻ പുതുക്കുളം.

ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ 2020- 2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും 64-മത് കേരളപിറവി ദിനാഘോഷവും ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നോവായ് ധാവത് റെസ്റ്ററന്റില്‍ വെച്ച് നടക്കും.

 

ഫോമായുടെ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ പ്രവര്‍ത്തന ഉത്ഘാടനം നിര്‍വ്വഹിക്കും. ഫോമായുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കേരളപിറവിദിന സന്ദേശം നല്‍കും. ഫോമ നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായ മാത്യൂസ് ചെരുവില്‍, ആര്‍വിപി ബിനോയ് ഏലിയാസ്, ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായ സൈജന്‍ കണിയോടിക്കല്‍, ബിജോ ജെയിംസ് കരിയാപുരം എന്നിവര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ ഫോമാ മുന്‍ നാഷണല്‍ ജോയിന്റ് ട്രെഷറര്‍ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, മുന്‍ ആര്‍വിപി സുരേന്ദ്രന്‍ നായര്‍, ഡിട്രോയിറ്റ് കേരളക്ലബ് പ്രസിഡന്റ് അജയ് അലക്‌സ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് കുട്ടി, മിന്നസോട്ട മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അശ്വതി മുട്ടാശ്ശേരില്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യു ഉമ്മന്‍ എന്നിവര്‍ ആശംസ അറിയിക്കും.

 

ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയന്റെ പ്രവര്‍ത്തന ഉത്ഘാടന സമ്മളനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാര്‍ അറിയിച്ചു.

Share This:

Comments

comments