മുന്നോക്ക സംവരണം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

0
163
dir="auto">മുസ് ലിഹ് പെരിങ്ങൊളം.
കോഴിക്കോട്: സവർണ്ണ സംവരണം നടപ്പിലാക്കിയ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം. കേരളത്തിന്റെ നവോഥാന പോരാട്ടങ്ങളെ അപഹസിക്കുന്ന സമീപനമാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്. പിന്നോക്ക സമൂഹങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റഈസ് കുണ്ടുങ്ങൽ, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് നോർത്ത് മണ്ഡലം കൺവീനർ ഗസാലി, ഫാരിസ്, ജാസിർ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധങ്ങൾ നടന്നു.

Share This:

Comments

comments