മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി​.

0
87

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങി.സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച്‌ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും.പിഴപ്പലിശ ഒഴിവാക്കാക്കുന്നത് വൈകിപ്പിക്കുന്നതിന്‍റെ കാരണം സുപ്രീംകോടതിചോദിച്ചിരുന്നു. ഇതിന് മറുപടിയായി മൊറോട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Share This:

Comments

comments