
style="text-align: justify;">യൗവ്വന കാലം സമരോൽസുകമായ ഭാവങ്ങളുടെ വസന്ത കാലമാണ്. അതിരുകളെ ചവിട്ടി മെതിച്ച് മുന്നേറാനും അനീതികളെ കരുണയില്ലാതെ കുഴിച്ചു മൂടാനുമുള്ള ത്രാണിയും ഊർജവും പ്രദാനം ചെയ്യുന്ന കാലം. നൂതനമായ ചിന്തകൾ കൊണ്ടും, പ്രവർത്തന ശേഷികൊണ്ടും സൂര്യ കോടി പ്രഭ ചൊരിയേണ്ട യൗവ്വനത്തിന്റെ സഹജവും നൈസർഗീകവുമായ ഈ സവിശേഷതകള്‍ക്കിന്നു സർഗ്ഗാത്മകമായ ഒരു വളർച്ച സാധ്യമാകുന്നുണ്ടോ……? ഇതിനെ കുറിച്ചൊരു വിശകലനം ആവശ്യമല്ലേ?
സർഗ്ഗാത്മക യൗവ്വനം എന്ന സങ്കല്പം ഭാവിയെ കുറിച്ചുള്ള ഏറ്റവും മോഹനമായ സ്വപ്നമാണ്. ജീവിതവും പ്രവർത്തനവും കൊണ്ട് തനിക്കും മറ്റുള്ളവർക്കും മാതൃകയാവാൻ കഴിയുന്ന, അസാധ്യമെന്നു തോന്നുന്ന ലക്ഷ്യങ്ങൾ മുറുകെ പിടിക്കുന്ന ധാർമിക വിശ്വാസങ്ങളും കൂട്ടായ പ്രവർത്തനങ്ങളും ആയിരിക്കണം യുവത്വം. സമൂഹ പരിവര്ത്തനത്തിനുള്ള ഉപകരണമായി വിദ്യഭ്യാസ കാലത്ത് തന്നെ സ്വയം ഓരോ യുവത്വവും സമർപ്പിക്കേണ്ടതാണ്. കഷ്ട്തകൾ കാണാനുള്ള കണ്ണും സേവിക്കാനുള്ള കൈയ്യുമായിരിക്കണം യുവാക്കളുടെത്.
നല്ല ഇന്നലകളിൽ നിന്നല്ല ചീത്തയായ ഇന്നിൽ നിന്നാണ് ആരംഭിക്കേണ്ടത്. നിരാശയുടെ നടുവിൽ നിന്ന് പ്രതീക്ഷയുടെ പർവതങ്ങൾക്കു പിറവി നല്കുമ്പോളാണ് യൗവ്വനം ജ്വലിക്കുന്നത്. ബദൽ ജീവിതങ്ങളെ ഉള്ളിൽ സൂക്ഷിക്കമ്പോൾ ആണ് സർഗ്ഗാത്മകത സ്വന്തം കാലത്തിന്റെ സത്യവാങ്മൂലമായി മാറുന്നത്. സ്വന്തം കാലത്തെ സമഗ്രമായും സൂക്ഷ്മമായും സംബോധന ചെയ്യാനുള്ള കഴിവ് വർധിക്കുമ്പോളാണ് സർഗ്ഗാത്മകാത അനീതിക്കെതിരെ പ്രതികരിക്കാനുള്ള സ്ഫോടക ശക്തി സ്വന്തമാക്കുന്നത്. മനുഷ്യർ മനുഷ്യനെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ദീപ്തമായ കിനാവുകളിൽ നിന്നാണ് സർഗ്ഗാത്മകാത സ്വന്തം ശക്തി സംഭരിക്കുന്നത്. ഏതു കാര്യവും സ്വയം ബോധ്യത്തിന്റെ ആഴത്തിൽ നിന്ന് വികസിച്ചു വരുമ്പോഴാണ് അതിനു വീര്യമുണ്ടാവുന്നത്. യുവാക്കളെ പഠിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും പ്രോത്സാഹിപ്പിച്ചും, അതിൽ അവർ കൈവരിക്കുന്ന നേട്ടങ്ങളെ അഗീകരിച്ചും, സർഗ്ഗാത്മക യൗവ്വനത്തിന്റെ രൂപീകരണത്തിന് പ്രാപ്തരാക്കാം.
///അമ്പിളി///യു.എസ്.മലയാളി///
Comments
comments