സിവിക് എന്‍ഗേജ്‌മെന്റ് ഡ്യൂട്ടീസ് ആന്‍ഡ് റെസ്‌പോണ്‍സിബിലിറ്റീസ്: ശദ്ധയാകര്‍ഷിച്ച സെമിനാര്‍.  

0
49

ജോയിച്ചൻ പുതുക്കുളം.

ന്യുജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ “സിവിക് എന്‍ഗേജ്‌മെന്റ് ഡ്യൂട്ടീസ് ആന്‍ഡ് റെസ്‌പോണ്‍സിബിലിറ്റീസ്’ എന്ന സെമിനാര്‍ വളരെ ശ്രദ്ധയാകര്‍ഷിച്ചു. അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് കോവിഡ് 19 എന്ന മഹാമാരി മൂലം നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ എല്ലാവരെയും സ്മരിച്ചുകൊണ്ട് അനുസ്മരണ പ്രാര്‍ത്ഥന നടത്തി.

 

ദേശീയഗാനാലാപനത്തിന് ശേഷം റീജിയന്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണംപള്ളി മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് മോഡറേറ്റര്‍മാരായ അറ്റ്‌ലാന്റയില്‍ നിന്നുള്ള അനില്‍ അഗസ്റ്റിനും, ഡാളസില്‍ നിന്നുള്ള അനുപമ രാജി വെങ്കിടേശനും പ്രോഗ്രാംമിന്റെ തുടര്‍നടത്തിപ്പ് ഏറ്റെടുത്തു.

 

ഗ്ലോബല്‍ പ്രസിഡണ്ട് ഗോപാലപിള്ള, പ്രവാസികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി 1995 ന്യൂജേഴ്‌സിയില്‍ സ്ഥാപിതമായ ഈ സംഘടന ഇന്ന് 25 വര്‍ഷം പിന്നിട്ടുകഴിഞ്ഞുഎന്നും കാലാനുസൃതമായി വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇന്ന് കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യത്തെ മറികടക്കുവാന്‍ സൂം വഴിയായി മീറ്റിങ്ങുകള്‍, സെമിനാറുകള്‍ മുതലായവ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തിരിക്കുന്ന പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ള മലയാളി സമൂഹത്തിനും അവരുടെവരും തലമുറയ്ക്കും പൗരാവകാശ സംബന്ധമായ സേവനങ്ങളുടെ ആവശ്യകതയെപ്പറ്റിയുള്ള ബോധവല്‍ക്കരണവുംമാണ് ഈ സെമിനാര്‍ കൊണ്ട് സാധ്യമായത്. ഇതിന്റെ നടത്തിപ്പിനായി നേതൃത്വം നല്‍കിയ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി സി മാത്യു, റീജിയന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, റീജിയന്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍ ചുമതലയുള്ള എല്‍ദോ പീറ്റര്‍, റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തലചെല്ലൂര്‍, റീജിയന്‍ ജോയിന്‍ സെക്രട്ടറി ഷാനു രാജന്‍, അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍ ശോശമ്മ ആന്‍ഡ്രൂസ്, നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍, ഫ്‌ളോറിഡ പ്രോവിന്‍സ് പ്രസിഡന്റ് സോണി കുന്നോത്ത്തറ, ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് കെ വര്‍ഗീസ് എന്നിവരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

 

പിന്നീട് ഇദ്ദേഹം ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഹോണറബിള്‍ സ്‌റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാലിനെ സെമിനാറിന്‍െറ മുഖ്യ പ്രഭാഷകനായി വേദിയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തോടൊപ്പം ടെക്‌സസിലുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഹോണറബിള്‍ ജഡ്ജ് കെ.പി ജോര്‍ജിനേയും, ടെക്‌സസിലെ സണ്ണിവെയില്‍ ടൗണ്‍ഷിപ്പില്‍ ഉള്ള ഹോണറബിള്‍ മേയര്‍ സജി ജോര്‍ജിനെയും, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള ഹോണറബിള്‍ ലജിസ്ലേറ്റീവ് വൈസ് ചെയര്‍ ഡോ. ആനി പോളിനെയും, ടെക്‌സാസ് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍. കെന്‍ മാത്യുവിനേയും, ടെക്‌സസ് കോപ്പല്‍ സിറ്റിയിലെ ഹോണറബിള്‍ കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യുവിനെയും, പ്രസിഡന്‍സ് എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍ മെമ്പറായ വിന്‍സന്‍ പാലത്തിങ്കലിനെയും, ജോര്‍ജിയയിലെ ഫോര്‍സൈ കൗണ്ടി ഇലക്റ്റ് കമ്മീഷണ ആല്‍ഫര്‍ഡ് ജോണിനെയും, ടെക്‌സസില്‍ നിന്നുള്ള ഹൗസ് റെപ്രസെന്റേറ്റിവ് കാന്‍ഡിഡേറ്റ് ടോം വിരിപ്പനെയും, ടെക്‌സാസിലെ മിസ്സോറി സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ റോബിന്‍ ഏലക്കാട്ട് എന്നിവരുമായും വേദി പങ്കിട്ടു. ഇവര്‍ ഓരോ പൗരന്റെയും ചുമതല ഉത്തരവാദിത്ത ബോധം, പൗരധര്‍മ്മം എന്നിവയെപ്പറ്റി വളരെ വിപുലമായി സംസാരിച്ചു.

അമേരിക്കയിലെ ദേശീയ സമൂഹത്തില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്ന സമൂഹത്തിന് എങ്ങനെ പൊളിറ്റിക്‌സില്‍ മുന്നിട്ടിറങ്ങി വളര്‍ച്ച നേടാം എന്നുള്ളതിനെപറ്റിയും ഇവര്‍ പിന്നിട്ട പ്രയാസങ്ങളെ പറ്റിയും ദുരിതങ്ങളെ പറ്റിയും പ്രത്യേകമായി എടുത്തുപറഞ്ഞു, വരുംതലമുറകള്‍ എല്ലാവരും തന്നെ ഇതുപോലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ വളര്‍ച്ച നേടാം എന്നുള്ളതിനെപ്പറ്റി വളരെ വിപുലമായി ചര്‍ച്ചകള്‍ നടത്തി.

 

രണ്ടാമതായി അമേരിക്കയിലെ ഓരോ നഗരവാസികള്‍ക്കും പൗരാവകാശ സംബന്ധമായ സേവനങ്ങള്‍ എങ്ങനെ ലഭ്യമാക്കാം എന്നുള്ളതിനെ പറ്റിയും ഓരോ പൗരനുമുള്ള അവന്റെ പൗരധര്‍മ്മം, കര്‍ത്തവ്യം, വോട്ടവകാശം എന്നിവയെപ്പറ്റിയും ഇവ നിറവേറുന്നതുമൂലം തിളക്കമാര്‍ന്ന ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വരും തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമ്മള്‍ക്ക് സാധിക്കുമെന്നും അതിനായി യുവജനങ്ങള്‍ എല്ലാവരും വോട്ട് ചെയ്ത് അവരുടെ അവകാശങ്ങള്‍ നേടുന്നതിനായിമുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു.

 

മൂന്നാമതായി ഈ രാജ്യത്ത് താമസിക്കുന്ന ഓരോ പൗരന്റെയും ചുമതല ഉത്തരവാദിത്തബോധം എന്നിവയെപ്പറ്റി വ്യക്തമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തി. സെന്‍സസ് പോലുള്ള ഡേറ്റാ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി യില്‍ അവരുടെ ഇന്‍ഫര്‍മേഷന്‍ കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്നതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ പറഞ്ഞു മനസ്സിലാക്കുകയുണ്ടായി കൂടാതെ ഇതുമൂലം നമ്മുടെ സമൂഹത്തില്‍ നിന്നും അമേരിക്കയില്‍ എത്ര പേര്‍ താമസിക്കുന്നുണ്ട് എന്നുള്ളതിനു വ്യക്തമായ ഒരു കണക്കും നമുക്ക് ലഭിക്കുന്നതാണ് എന്നുകൂടി ഓര്‍മിപ്പിച്ചു

 

അങ്ങനെ ഓരോ പൗരന്റെയും പൗരധര്‍മ്മം, ഉത്തരവാദിത്തബോധം, കര്‍ത്തവ്യം, ചുമതല, മുതലായവ നിറവേറുന്നത് മൂലം തിളക്കമാര്‍ന്ന ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി യുടെ വരും തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് സാധിക്കുമെന്നും അതിനായി യുവജനങ്ങള്‍ എല്ലാവരും മുന്നോട്ടുവരണം എന്നുകൂടി ആവശ്യപ്പെട്ടു.

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, റീജിയന്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട് എന്നിവര്‍ പ്രത്യേകമായ അനുമോദനങ്ങളും ആശംസകളും അറിയിച്ചു.

 

തുടര്‍ന്ന് റീജിയന്‍ ട്രഷറര്‍ സിസില്‍ ചെറിയാന്‍, ഇങ്ങനെ ഒരു മീറ്റിംഗ് സംഘടിപ്പിച്ച അമേരിക്ക റീജിയന്റെ എല്ലാ ഭാരവാഹികളോടും, അതുപോലെ സെമിനാറില്‍ പങ്കെടുത്ത എല്ലാവരോടും പ്രത്യേകമായ നന്ദി അറിയിച്ചു.

 

Share This:

Comments

comments