അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നവരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു.

0
117

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:അനധികൃതമായി ജോലിയില്‍നിന്ന്  വിട്ടുനിന്നവര്‍ക്കെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി.അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന  385 ഡോക്ടര്‍മാരെയും 47 ജീവനക്കാരെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത്  കോവിഡ് പ്രതിസന്ധിയും പകര്‍ച്ചവ്യാധികളും വര്‍ധിച്ച സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെ  പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

Share This:

Comments

comments