അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 23-ന് ആരംഭിക്കും.

0
100

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 23-ന് ഹൂസ്റ്റണ്‍ എ.ജി സെന്ററില്‍ ആരംഭിക്കും. സൗത്ത് സെന്റര്‍ റീജിയന്‍ പ്രസിഡന്റ് ഡോ. ജോസഫ് ഡാനിയേല്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ന്യൂലൈഫ് ബൈബിള്‍ കോളജ് വൈസ് പ്രസിഡന്റും എ.ജി കടയ്ക്കല്‍ സ്കൂള്‍ മാനേജരുമായ ഡോ. രാജു തോമസ് പ്രഥമ രാത്രിയില്‍ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

 

ഒക്‌ടോബര്‍ 24-ന് ഡാളസ് സയണ്‍ എ.ജി സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സതേണ്‍ ഐക്യ ബൈബിള്‍ കോളജ് അധ്യാപകനായ റവ. ജോസ് തോമസ് ആണ് മുഖ്യ പ്രാസംഗീകന്‍. ഡോ. ടോം ഫിലിപ്പിന്റേയും, ഡാനി ടാക്‌ന്റേയും നേതൃത്വത്തില്‍ എ.ജി ക്വയര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്.

 

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. ജോസഫ് ഡാനിയേല്‍ (214 690 7002), ബിജു ഡാനിയേല്‍ (972 345 3877), പാസ്റ്റര്‍ കെ.ഒ. ജോണ്‍സണ്‍ (405 837 2600), ജോണ്‍ ലൂക്കോസ് (281 460 3603).

Share This:

Comments

comments