അമ്മ കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

0
76

ജോയിച്ചൻ പുതുക്കുളം.

അറ്റലാന്റാ: അറ്റ്‌ലാന്റാ മെട്രോ മലയാളീ അസോസിയേഷന്‍ (അമ്മ) കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. നല്ല കൃഷിത്തോട്ടങ്ങള്‍ക്കും നയന മനോഹരമായ പൂന്തോട്ടങ്ങള്‍ക്കും സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ “അമ്മ’ അറ്റലാന്റായിലെ മലയാളികള്‍ക്ക് വേണ്ടി ഒരുക്കിയ ഈ സുവര്‍ണാവസരം, പലരും പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുകയും, സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ലോക്ഡൗണ്‍ കാലത്തെ വിരസതയില്‍ നിന്നും ഒരു വിടുതലായി കണക്കാക്കിക്കൊണ്ട് നടത്തിയ ഈ സംരഭത്തെ, സന്തോഷ പ്രദവും ഉപകാര പ്രദവും ആക്കിത്തീര്‍ക്കാന്‍ കഴിഞ്ഞു എന്നത് വളരെ സ്തുതൃര്‍ഹമാണ്.
അമേരിക്കയിലെ ഏഷ്യാനെറ്റ് റൗണ്ട് അപ്പുമായി കൈകോര്‍ത്തുകൊണ്ട് “അമ്മ’ നടത്തിയ ഈ കാര്‍ഷിക മത്സരത്തില്‍ പങ്കാളികളാകുകയും വിജയം കൈവരിക്കുകയും ചെയ്ത അമേരിക്കന്‍ മലയാളികളെ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്യുന്നു.

തമ്പി ചെമ്മാച്ചേല്‍ തന്റെ സഹോദരന്റെ പേരില്‍ സ്‌പോണ്‍സര്‍ ചെയ്ത “ജോയ് ചെമ്മാച്ചേല്‍ എവര്‍ റോളിംഗ് ട്രോഫി’ ജോസഫ് & റജൂല കൂവാകാടയും, ജോസഫ് മാറാട്ടുകുളവും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തേക്ക് സജീവ് &അഞ്ജലിയും, സാബു മണ്ണാകുളവും തിരഞ്ഞെടുക്കപ്പെട്ടു. സണ്ണി വര്‍ഗീസ്, തോമസ്സ് ചാക്കോനാല്‍, തോമസ്സ് മുണ്ടത്താനത്ത് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി കര്‍ഷകശ്രീ അവാര്‍ഡിന്റെ ചെയര്‍മാന്‍ തര്യന്‍ ലൂക്കോസ് അറിയിച്ചു.

കര്‍ഷകശ്രീ അവാര്‍ഡിന്റെ ക്യാഷ് സ്‌പോണ്‍ ചെയ്ത ജോര്‍ജ് മേലേതിനെ അനുമോദിക്കുന്നതായും, നവംബര്‍ 8 ന്, ഞായര്‍, 3 മണിക്ക് ഷുഗര്‍ ഹില്ലിലുള്ള ഇ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍, വിശിഷ്ടാതിഥികളുടെ സാന്നിധൃത്തില്‍, അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് അമ്മ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാല്‍ അറിയിച്ചു.

Share This:

Comments

comments