പി ജെ ജോസഫ്എംഎല്‍എക്കും  മോന്‍സ് ജോസഫ് എംഎല്‍എക്കും സ്പീക്കറുടെ നോട്ടീസ്.

0
223

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:വിപ്പ് ലംഘിച്ച്‌ അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തു എന്ന റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പരാതിയില്‍ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസ് അയച്ചു.കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. അതേസമയം ജോസഫ് വിഭാഗം റോഷി അഗസ്റ്റിനും ജയരാജിനുമെതിരായ പരാതി നല്കിയിരുന്നു.ഓഗസ്റ്റ് 24-നു നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടു നില്‍ക്കണമെന്ന വിപ്പ് ഇരുവരും അംഗീകരിച്ചില്ലെന്ന് ആരോപിച്ചാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്കു കത്തു നല്‍കിയത്.മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഈ നടപടിക്ക് ബന്ധമില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. രാഷ്ട്രീയ വിവാദമാവും എന്ന് കരുതി കര്‍ത്തവ്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Share This:

Comments

comments