മഹാകവി അക്കിത്തത്തിനു ഫോമായുടെ പ്രണാമം.

0
63

റ്റി. ഉണ്ണികൃഷ്ണൻ.

മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന  ജ്ഞാനപീഠം  ജേതാവ്  മഹാകവി അക്കിത്തത്തിന്റെ വേർപാടിൽ അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ  ഫോമാ അനുശോചനം  അറിയിച്ചു.  ” വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന് നമ്മെ പഠിപ്പിച്ച , വേദനകളുടെ വേദപുസ്തകം  തീർത്ത മഹാകവി

 അക്കിത്തം അച്യുതൻ  നമ്പൂതിരി  കേരളീയ നവോദ്ധാന ചരിത്രത്തിന്റെ ഭാഗം കൂടിയായിരുന്നു. കവിതയ്ക്ക്  പുറമേ നിരവധി ചെറുകഥകളും ലേഖനങ്ങളും വിവർത്തനങ്ങളും തൂലികാചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട് . നാടകനടനായും സാമൂഹ്യപരിഷ്കർത്താവായും തിളങ്ങി .

കവിതകളും ലേഖനങ്ങളും മറ്റുമായി അമ്പതോളം ഗ്രന്ഥങ്ങൾ എഴുതിയ അക്കിത്തം , ഗാന്ധിജിയുടെ ജീവിതത്തെയും ദർശനങ്ങളെയും സംബന്ധിച്ചു തയ്യാറാക്കിയ ധർമസൂര്യൻ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു .

മനുഷ്യസ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ മഹാകവിയായി പദ്‌മശ്രീ അക്കിത്തം നമ്മോടൊപ്പം  നമ്മുടെ മനസ്സിൽ എന്നും ഉണ്ടാവുമെന്ന് ഫോമാനേതാക്കൾ  അനുസ്മരിച്ചു.  പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണൻ, ട്രഷറാർ തോമസ് റ്റി. ഉമ്മൻ, വൈസ് പ്രസിഡന്റ പ്രദീപ് നായർ,  ജോയിന്റ് സെക്ര ട്ടറി  ജോസ് മണക്കാട്ട് , ജോയിന്റ് ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവരുടെ നേതൃത്വത്തിൽ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി  അനുശോചനം രേഖപ്പെടുത്തി.

Share This:

Comments

comments