ഐഎപിസി 7-ാം മത് അന്താരാഷ്ടമാധ്യമ സമ്മേളനം;വന്ദേമാതരം 17ന്.

0
73
>
ബിജു ചാക്കോ.
ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ച് മെഗാ മ്യൂസിക്കല്‍ ഷോ വന്ദേമാതരം അരങ്ങേറും. നാട്ടില്‍നിന്നുള്ള പ്രമുഖ ഗായകരടങ്ങിയ സംഘം നയിക്കുന്ന  പ്രോഗ്രാം രാത്രി 7.30 (EST) ആണ്. പ്രമുഖ പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഫ്‌സല്‍, അഭിജിത്ത്, സൗരവ്, പ്രിയ ജെര്‍സണ്‍ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം ലോകമെങ്ങുമുള്ള സംഗീതാസ്വാദകര്‍ക്ക് ആസ്വദിക്കാന്‍ തക്കവിധമാണ് ഒരുക്കിയിരിക്കുന്ന്. അമേരിക്കയിലെ പ്രമുഖ ഇവന്റ് ഗ്രൂപ്പായ ഹെഡ്ജ് ഇവന്റ്‌സ് ആണ് പരിപാടി നടത്തുന്നത്. https://www.facebook.com/IndoAPC ഐഎപിസിയുടെ ഫേസ്ബുക്ക് പേജിലും ഹെഡ്ജിന്റെ യുട്യൂബ്, ഫേസ്ബുക്ക് പേജുകളിലും പരിപാടി ലോകമെങ്ങുമുള്ളവര്‍ക്ക് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐഎപിസിയുടെ ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുളള പ്രമുഖ മാധ്യമപ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും സമ്മേളനത്തോടനുബന്ധിച്ചു നടക്കും. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മീറ്റിംഗാണ്.

Share This:

Comments

comments