ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം.

0
63

ഷാജീ രാമപുരം.

ഡാളസ് : പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, വേദപണ്ഡിതനും, പത്തനാപുരം ചാച്ചിപുന്ന ശാലേം മാർത്തോമ്മ ഇടവക വികാരിയും ആയ റവ.എം.സി സാമുവേൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷന് മുഖ്യ സന്ദേശം നൽകുന്നു.

ഒക്ടോബർ 16, 17, 18 (വെള്ളി ,ശനി, ഞായർ ) തീയതികളില്‍ ഡാളസ് സമയം വൈകിട്ട് 7മണി മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനിൽ സ്ഥിരതയോട് ഓടുക (Let us run with perseverance) എന്ന ചിന്താവിഷയത്തെ അധികരിച്ചാണ് മുഖ്യ പ്രഭാഷണം.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വെർച്ച്യൽ ആയി ഇന്ന് വൈകിട്ട് (വെള്ളി) 7 മണി മുതൽ ആരംഭിക്കുന്നതായ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിൻ കെ.മോൻ, കൺവെൻഷൻ കൺവീനർ ജോബി ജോൺ, യുവജനസഖ്യം സെക്രട്ടറി സിബി മാത്യു എന്നിവർ അറിയിച്ചു.

സൂം, യൂട്യൂബ്, www.mtcfb.org/live എന്ന വെബ്സൈറ്റ് എന്നിവയിലൂടെ ഏവർക്കും കൺവെൻഷനിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:-

ജോബി ജോൺ : 214 235 3888

സിബി മാത്യു: 214 971 3828

Attachments area

Share This:

Comments

comments