തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.

0
63

ജോണ്‍സണ്‍  ചെറിയാന്‍.

ശബരിമല:തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങളുണ്ടായിരുന്ന ശബരിമലയില്‍ ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്ച്‌വല്‍ക്യൂ വഴി ബുക്കുചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതിയുളളത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ദര്‍ശനം നടത്താവുന്നതാണ്.

Share This:

Comments

comments