അടുക്കളത്തോട്ടം പച്ചക്കറി കൃഷി മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

0
82

അഷ്‌റഫ് പുത്തനത്താണി .  

പുത്തനത്താണി: എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി ലോക്ക് ഡൗണ്‍ കാലത്ത് സംഘടിപ്പിച്ച ‘വെറുതെയിരിക്കേണ്ട വേര് പിടിപ്പിക്കാം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പച്ചക്കറി കൃഷി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒന്നാം സമ്മാനം ലഭിച്ച വാര്‍ഡ് 21 ലെ മുസ്തഫ പാറമ്മലിന് എസ്.ഡി.പി.ഐ പുത്തനത്താണി മേഖല പ്രസിഡന്റ് അഷ്റഫ് പുത്തനത്താണി സമ്മാനം നല്‍കി.
രണ്ടാം സമ്മാനം ഒന്നാം വാര്‍ഡിലെ കോട്ടക്കുളത്ത് ഹംസക്കും മൂന്നാം സമ്മാനം എം.കെ. സലാമിനും എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ ഹാജി നല്‍കി.
ഏഴ് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. രണ്ടായിരം അടുക്കള തോട്ടങ്ങളാണ് ഈ പദ്ധതിയിലൂടെ ആതവനാട് പഞ്ചായത്തില്‍ നടപ്പിലാക്കിയത്.

Share This:

Comments

comments