ഫോമായുടെ ട്രഷറാർ സ്ഥാനത്തേക്ക് തോമസ് റ്റി ഉമ്മനെ വിജയിപ്പിക്കുക.

0
93

ജോയിച്ചൻ പുതുക്കുളം.

പ്രവാസികൾക്ക് ഒരാവശ്യം വരുമ്പോൾ വിളിക്കാനൊരു ഫോൺ നമ്പരും, കേൾക്കാനൊരാളും – അങ്ങനെയാണ് തോമസ് റ്റി ഉമ്മൻ അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

 

അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമായുടെ ട്രഷറാർ സ്ഥാനത്തേക്ക് രാഷ്ട്രീയ , സാമൂഹ്യ, സാസ്കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് റ്റി ഉമ്മൻ മത്സരിക്കുന്നു. തോമസ് റ്റി ഉമ്മനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ചെയര്മാന്, ഫോമാ നാഷണൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ, ഫോമാ നാഷണൽ കമ്മിറ്റിയംഗം , ഫോമാ നാഷനൽ അഡ്വൈസറി കൌൺസിൽ ചെയർമാൻ , തുടങ്ങി വിവിധ ദേശീയ പദവികളിൽ സേവനം അനുഷ്ഠി ച്ച മലയാളി സമൂഹത്തിന്റെ സ്വന്തം നേതാവാണ് തോമസ് റ്റി ഉമ്മൻ. ന്യൂ യോർക്ക് സ്റ്റ സർക്കാർ സേവനത്തിൽ നിന്നും ബിസിനസ് ഓഫീസറായി വിരമിച്ച ശേഷം സ്റ്റേറ്റ് കോൺട്രാക്ട് കോൺസൾട്ടന്റായും സേവനം തുടർന്ന തോമസ് റ്റി ഉമ്മനു, ബഡ്‌ജറ്റ് , ഫൈനാൻസ്, പേയ്റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിങ് തുടങ്ങിയ കാര്യങ്ങളിൽ ദീര്ഘവര്ഷങ്ങളായുള്ള പരിചയമാണുള്ളത് .

 

ലോങ്ങ് ഐലൻഡിൽ ആരംഭിച്ച ലോങ്ങ് ഐലാൻഡ് മലയാളീ കൾച്ചറൽ അസോസിയേഷൻ ( ലിംകാ) സ്ഥാപക പ്രസിഡണ്ടായിരുന്നു. ഭാഷാ സ്നേഹിയായ അദ്ദേഹം ലോങ്ങ് ഐലൻഡിലെ പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിലുള്ള മലയാളം ക്ലാസ്സുകൾ തുടങ്ങുകയുണ്ടായി.

 

ഫോമാ എന്ന സംഘടനകളുടെ സംഘടനയെ നയിക്കുവാനായി ട്രഷറാർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാൻ കഴിവ് കൊണ്ടും അനുഭവപരിചയം കൊണ്ടും ഏറ്റവും അനുയോജ്യനായ വ്യക്തി തോമസ് റ്റി ഉമ്മൻ തന്നെയാണെന്ന് സംഘടനയെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്നായി അറിയാം.

 

നോർത്ത് അമേരിക്ക മുഴുവൻ വളർന്നു കൊണ്ടിരിക്കുന്ന സംഘടനക്ക് തോമസ് റ്റി ഉമ്മന്റെ നേതൃത്വം ആവശ്യമാണ്. പ്രസിഡണ്ടിനോടും സെക്രട്ടറിയോടും ചേർന്ന് നിന്നുകൊണ്ട് സംഘടനാ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക സ്രോതസ്സു്കൾ കണ്ടെത്തുന്നതോടൊപ്പം സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാൻ തോമസ് റ്റി ഉമ്മന്റെ നേതൃത്വവും കഴിവും അനുഭവപരിചയവും സഹായകമാണെന്നു നമുക്കറിയാം.

 

പാസ്പോര്ട്ട് സറണ്ടർ ചെയ്യുമ്പോൾ അനാവശ്യമായി ഏർപ്പെടുത്തിയ ഫീസീനും പിഴക്കുക്കെതിരെ 2010 -ൽ തോമസ് റ്റി ഉമ്മൻ സംഘടിപ്പിക്കുകയും നേതൃത്വം നല്കുകയും ചെയ്ത പ്രതിഷേധം പ്രയോജനപ്രദമായിരുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐ ഓ സി) കോൺസുലാർ എൻ ആർ ഐ അഫ്ഫയെര്സ് സമിതിയുടെ ചെയർമാനും കൂടിയാണ് തോമസ് റ്റി ഉമ്മൻ.

 

പ്രവാസികൾക്ക് ഏതൊരാവശ്യം വന്നാലും അവർ വിളിക്കുന്നത് തോമസ് റ്റി ഉമ്മനെയാണ്. ഒരാവശ്യം വരുമ്പോൾ വിളിക്കാനൊരു ഫോൺ നമ്പർ, കേൾക്കാനൊരാളും – അപ്രകാരമാണ് അമേരിക്കൻ മലയാളികൾക്കിടയിൽ തോമസ് റ്റി ഉമ്മൻ അറിയപ്പെടുന്നത്.

 

സെപ്തംബർ 25 നു നടക്കുന്ന ഫോമാ ട്രഷറാർ തെരഞ്ഞെടുപ്പിൽ തോമസ് റ്റി ഉമ്മനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Share This:

Comments

comments