ടെക്‌സസില്‍ വോട്ടര്‍ രജിസ്‌ട്രേഷന് റിക്കാര്‍ഡ് വര്‍ധന.

0
121
പി.പി. ചെറിയാന്‍.

ഓസ്റ്റിന്‍ : ടെക്‌സസില്‍ വോട്ടര്‍ റജിസ്‌ട്രേഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവസാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ (2016) റജിസ്റ്റര്‍ ചെയ്തവരേക്കാള്‍ 1.5 മില്യന്‍ പുതിയ വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു.

 

ടെക്‌സസ് സംസ്ഥാനത്തെ 16.6 മില്യന്‍ വോട്ടര്‍മാരാണ് 2020ലെ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് അര്‍ഹത നേടിയവര്‍. വോട്ടര്‍ രജിസ്‌ട്രേഷനുള്ള അവസരം ഒക്ടോബര്‍ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷന്‍ അഡ്മിനിസ്‌ട്രേട്ടര്‍ അറിയിച്ചു.

 

പുതുതായി വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചവരുടെ വോട്ടുകള്‍ പൊതുതിരഞ്ഞെടുപ്പില്‍ ടെക്‌സസിനെ സംബന്ധിച്ചു നിര്‍ണായകമാണ്. റിപ്പബ്ലിക്കന്‍ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്‌സസില്‍ ഇതുവരെ ട്രംപിനാണ് മേല്‍കൈ എങ്കിലും, ഈ തെരഞ്ഞെടുപ്പോടെ അതിനറുതി വരുത്തുന്നതിനു ഡമോക്രാറ്റുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

 

ജൂലൈയില്‍ നടന്ന റണ്‍ ഓഫ് മത്സരങ്ങളില്‍ ഡമോക്രാറ്റുകളാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്. വോട്ടര്‍ രജിസ്‌ട്രേഷനെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 252 8683 നമ്പറിലോ, Vote.texas.gov സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Share This:

Comments

comments