മദ്യ, ലഹരി വിരുദ്ധ സെമിനാര്‍ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 24-ന്.

0
74

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ നേതൃത്വത്തില്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റേയും, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റേയും സഹകരണത്തോടുകൂടി മദ്യ, ലഹരി വിരുദ്ധ സെമിനാര്‍ സെപ്റ്റംബര്‍ 24-നു വ്യാഴാഴ്ച വൈകിട്ട് 6.30-നു സംഘടിപ്പിക്കുന്നു.

 

മദ്യ, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിലും സമൂഹത്തിലും വരുത്തിവയ്ക്കുന്ന വിപത്തുകളെ കുറിച്ച് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിമാരായ കെ.പി. ജോര്‍ജ്, ജൂലി മാത്യു, ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രാഡന്‍ മിഡില്‍റ്റണ്‍, ഡോ. റോയി പി. തോമസ് (ചിക്കാഗോ, തോമസ് ഐപ്പ് എന്നിവരും സംസാരിക്കുന്നു.

 

WEBEX Meeting ആണിത്. ഫോണിലൂടെയും സംസാരിക്കാം. 1415 655 0001 – കോഡ് 133 616 0130.

Share This:

Comments

comments