ഷോർട് ഫിലിമുകളിലെ *ഇൻസെപ്ഷൻ *

0
95
ഷിബു കിഴക്കേകുറ്റ്.
പ്രമേയത്തിലെ പുതുമകൊണ്ടും സങ്കീർണതകൊണ്ടും വ്യത്യസ്തമാവുകയാണ് ഓം തിരുവോത്ത് സംവിധാനം ചെയ്ത *31*.

പൂർണമായും കാനഡയിലെ പ്രിൻസ് എഡ്‌വാർഡ് ഐലൻഡ് ൽ ചിത്രീകരിച്ച ഈ ചിത്രം, ക്യാമറ മികവിലും സാങ്കേതിക തികവിലും ഹോളിവുഡ് ശൈലിയാണ് അനുവർത്തിച്ചിരിക്കുന്നത് .

ദീപക്കിന്റെ കഥാ തന്തുവിന് ജിജോ ഇളമ്പൽ തിരക്കഥ ചമ്മച്ചപ്പോൾ, ക്യാമെറക്ക് പുറകിൽ പ്രവർത്തിച്ചത് ടോജൻ പീറ്ററും, ഓമും ചേർന്നാണ്…പന്ത്രണ്ടു മിനിറ്റ് ഉദ്വേഗത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്ന് പോകുന്ന പ്രേക്ഷകർക്ക് അവസാനം ഒരു ട്വിസ്റ്റ്‌ നൽകി കഥപൂർണമാകുമ്പോൾ പ്രേക്ഷകരിൽ അതിശയം മാത്രം ബാക്കി നിൽക്കുന്നു….

ബിയോൺ ടോം, സാറ അറബല്ല, ദീപക് തോമസ്, കെൻസ്, അരുൺ, ദിലീപ് എന്നിവരുടെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രം…ഇതിലെ ലൈവ് റെക്കോർഡിങ് സൗണ്ടിനു പിന്നിലെ കരങ്ങൾ ബിനോയ്‌ ആന്റോയുടേതാണ്..
പുതുമയേറിയ പശ്ചാത്തല സംഗീത ലയ വിന്യാസം അരവിന്ദ് രവി വർമ..

Share This:

Comments

comments