പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത.

0
78

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി: 30 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത.കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്‌ളാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എം.പിമാര്‍ക്ക് സമ്മേളനത്തിടെ കോവിഡ് സ്ഥിരീകരിച്ചു.ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്.

Share This:

Comments

comments