ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത,മൂന്ന് ജില്ലകളില്‍  ഇന്ന്‍ റെഡ് അലര്‍ട്ട്.

0
102

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട  ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.റെഡ്,‌ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്‍റെ  ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് അറിയിപ്പില്‍ പറയുന്നു.

Share This:

Comments

comments