സ്‌കൂള്‍ ഫീസിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കരുത്:ഹൈക്കോടതി.

0
136

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:സ്‌കൂള്‍ ഫീസ് അടയ്ക്കാത്തത്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.ആലുവ മണലിമുക്ക് സെന്റ്‌ ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവിട്ടത്.കോവിഡ് നിയന്ത്രണങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ഹര്‍ജി ഈ മാസം 23 ന് വീണ്ടും പരിഗണിക്കും.

Share This:

Comments

comments