“മഹിമ’യ്ക്ക് ഒന്‍പതാം തവണയും അവാര്‍ഡ്.

0
112

ജോയിച്ചൻ പുതുക്കുളം.

ഹ്യൂസ്റ്റണ്‍: മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ 2012 മുതല്‍ സ്ഥിരമായി ഒന്‍പതാം തവണയും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ക്ലീന്‍ റസ്റ്റോറന്‍റ് അവാര്‍ഡ് കരസ്ഥമാക്കി.

 

കോവിഡ് കാലത്തുപോലും ശുചിത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുകൊണ്ട് തനതായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാലാണ് ഈ അവാര്‍ഡിന് ഇത്തവണയും മഹിമ തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍കാലത്തേതുപോലെ ശുചിത്വം പാലിക്കുന്നതില്‍ എപ്പോഴും റസ്റ്റോറന്‍റ് ഉടമ സബി ശ്രദ്ധാലുവാകുന്നതില്‍ ഹെല്‍ത്ത് അധികൃതര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദേറിയതും, വൈവിധ്യമാര്‍ന്നതുമായ കലവറയാണ് മഹിമയുടെ തനിമ.
സിറ്റി കൗണ്‍സില്‍ മെമ്പര്‍( ഡിസ്ട്രിക്ട് – സി) ആന്‍റണി ജി. മറോലിസില്‍ നിന്നും ഷെഫ് സബി അവാര്‍ഡ് ഏറ്റുവാങ്ങി.

 

ദൈവകാരുണ്യവും, മലയാളി സുഹൃത്തുക്കളുടെ നിരന്തര പ്രോത്സാഹനവുമാണ് അവാര്‍ഡിന് തന്നെ അര്‍ഹനാക്കിയതെന്ന് സബി നന്ദിയോടെ അനുസ്മരിച്ചു. വര്‍ഗീസ് മാവേലി രുചികരമായ ബേക്കറി വിഭവങ്ങളും ഒരുക്കുന്നതില്‍ സബിയോടൊപ്പം ഉണ്ട്. ഭാര്യ. ദീപ സബി, മക്കള്‍. നോയല്‍, മീവല്‍.

 

Share This:

Comments

comments