വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സ്: വര്‍ഗീസ് പി എബ്രഹാം ചെയര്‍മാന്‍, ഈപ്പന്‍ ജോര്‍ജ്ജ് പ്രസിഡന്റ്.

0
73

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക് :വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2020 2022ലെ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. വരുഗീസ് .പി.അബ്രഹാം ആണ് ചെയര്‍മാന്‍, പ്രസിഡന്റായി ഈപ്പന്‍ ജോര്‍ജിനേയും സെക്രട്ടറിയായി ബിജു ചാക്കോയേയും തെരഞ്ഞെടുത്തു.ഉഷാ ജോര്‍ജ് (വൈസ് ചെയര്‍പേഴ്‌സണ്‍),ജെയ്‌സണ്‍ ജോസഫ് (വൈസ് ചെയര്‍മാന്‍ ) ,ജെയിന്‍ ജോര്‍ജ്, മേരി ഫിലിപ്പ്(വൈസ് പ്രസിഡന്റ്മാര്‍), സജി തോമസ്(ജോയിന്റ് സെക്രട്ടറി ), അജിത് കുമാര്‍(ട്രഷറര്‍),സന്തോഷ് ചെല്ലപ്പന്‍ (ജോയിന്റ് ട്രഷറര്‍), ലീലമ്മ അപ്പുകുട്ടന്‍(വിമന്‍സ് ഫോറം ചെയര്‍മാന്‍), റിയ അലക്‌സാണ്ടര്‍(യൂത്ത് കോര്‍ഡിനേറ്റര്‍), ജിമ്മി സ്കറിയ(യൂത്ത് കോര്‍ഡിനേറ്റര്‍), ഷാജി എണ്ണശേരില്‍ (മീഡിയ / കള്‍ച്ചറല്‍ ഫോറം ചെയര്‍ ),കോശി ഒ.തോമസ് (പൊളിറ്റിക്കല്‍ ഫോറം ചെയര്‍), ഉപദേശക സമിതിയിലേക്ക് ചെയര്‍മാനായി വര്‍ഗ്ഗീസ് തെക്കേക്കരയേയും അംഗങ്ങളായി ചാക്കോ കോയിക്കലേത്ത്, പോള്‍ ചുല്ലിയേല്‍, തോമസ് മാത്യു, ഗ്രേസ് അലക്‌സാണ്ടര്‍ എന്നിവരെയും തെരെഞ്ഞെടുത്തു

 

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നന്മക്കും, ക്ഷേമത്തിനും ലക്ഷ്യമിട്ടുകൊണ്ടുള്ള കര്‍മമ പദ്ധതികള്‍ക്കും ജന്മസ്ഥലമായ കേരളത്തിലെ നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങാകുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖയാവും വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് നടപ്പാക്കുകയെന്ന് ചെയര്‍മാന്‍ വര്‍ഗീസ്. പി. എബ്രഹാം , പ്രഡിഡന്റ് ഈപ്പന്‍ ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. പുതിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് ഭരണസമിതിക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ നേതാക്കളായ ടി.പി വിജയന്‍, സി.യു മത്തായി, തങ്കമണി അരവിന്ദന്‍, എസ്.കെ ചെറിയാന്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, റീജിയന്‍ അഡ് ഹോക്ക് കമ്മിറ്റി ചെയര്‍ ഹരി നമ്പൂതിരി , കണ്‍വീനര്‍ ഡോ ഗോപിനാഥന്‍ നായര്‍ റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍ സിസിലി ജോയി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

സെപ്റ്റംബര്‍ 20ന് 11.30 ന് പുതിയ ഭരണസമിതി യുടെ പ്രവര്‍ത്തനോത്ഘാടനം പി വിജയന്‍ ഐപിഎസ് നിര്‍വ്വഹിക്കും .പ്രസിദ്ധ പ്രാസംഗികനും എഴുത്തുത്തുകാരനും ആയ പി സുദര്‍ശന്‍ മുഖ്യാതിഥി ആയിരിക്കും .ജി ശ്രീറാം ,കാഞ്ചന ശ്രീറാം എന്നിവരുടെ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ചെയര്‍ ഷാജി എണ്ണശേരില്‍ അറിയിച്ചു . വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യൂത്ത് ഫോറം ആഗോള അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വണ്‍ ഫെസ്റ്റ് യൂത്ത് ഫെസ്റ്റിവലിന്റെ വിജയത്തിന് എല്ലാവരുടെയും സഹകരണം സെക്രട്ടറി ബിജു ചാക്കോ അഭ്യര്‍ത്ഥിച്ചു .

 

ലോക മലയാളികളുടെ ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് ആറു റീജിയനുകളിലായി 70 ല്‍പ്പരം പ്രോവിന്‍സുകളാണ് ഉള്ളത് .അമേരിക്ക റീജിയന്‍ ഭരണസമിതി തെരെഞ്ഞെടുപ്പ് നവംമ്പര്‍ 30 ന് മുന്‍പ് പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റീജിയന്‍ എലെക്ഷന്‍ കമ്മീഷണര്‍ രജനീഷ് ബാബു അറിയിച്ചു .

 

Share This:

Comments

comments