രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി കവിഞ്ഞു.

0
68

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ  90, 123 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി കവിഞ്ഞു. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 50,20,360 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1290 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 82066 ആയി ഉയര്‍ന്നു.നിലവില്‍ 995933 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ  3942360 പേര്‍ രോഗമുക്തരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തോടടുക്കുന്നു. ഇതുവരെ 10,97,856 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Share This:

Comments

comments