അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു.

0
857

ജോയിച്ചൻ പുതുക്കുളം.

വാഷിങ്ടന്‍: അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ആന്ധ്രാ സ്വദേശിയായ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തില്‍ വച്ചാണ് കമല എന്ന യുവതി അപകടത്തില്‍പെട്ടത്.

 

അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഇരുവരും വെള്ളച്ചാട്ടം കാണാന്‍ ഇറങ്ങിയത്. സെല്‍ഫിയെടുക്കുന്നതിനിടെ പാറക്കെട്ടില്‍ കാല്‍ വഴുതി രണ്ടുപേരും താഴേക്കു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തി. പിന്നീടു നടത്തിയ തിരച്ചിലില്‍ അബോധാവസ്ഥയിലാണു കമലയെ കണ്ടെത്തിയത്. കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും കമലയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 

ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍നിന്നുള്ള കമല യുഎസില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണു ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.

Share This:

Comments

comments