റിമോട്ട് ബട്ട് ടുഗതര്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.

0
64

ജോയിച്ചൻ പുതുക്കുളം.

ഹ്യുസ്റ്റണ്‍: സെപ്റ്റംബര്‍ 13 ഞായറാഴ്ച രാവിലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയില്‍ വച്ച് വിശുദ്ധ കുര്‍ബാനയോടൊപ്പം നടത്തിയ സേവികസംഘ ദിനത്തില്‍ “റിമോട്ട് ബട്ട് ടുഗതര്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു. ആരാധനയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ആരാധനക്കു വികാരി റവ: എബ്രഹാം വര്‍ഗീസ്സച്ചനും സഹ വികാരി സജി ആല്‍ബിനച്ചനും കാര്‍മികത്വം വഹിച്ചു. ഈ വര്‍ഷത്തെ ചിന്താവിഷയമായ “സ്ത്രീകള്‍ മാറ്റത്തിന് വഴിയൊരുക്കുന്നവര്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സെക്രട്ടറി ആലീസ് തോമസ് പ്രഭാക്ഷണം നടത്തി. തുടര്‍ന്ന് നടന്ന ലളിതമായ ചടങ്ങില്‍ ഇമ്മാനുവേല്‍ സേവികസംഘം ആദ്യമായി പ്രസിദ്ധികരിക്കുന്ന “റിമോട്ട് ബട്ട് ടുഗതര്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ കോവിഡ്19 പ്രതിസന്ധിയില്‍ മുന്‍നിര പോരാളികളായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഈ പുസ്തകം. പ്രതിസന്ധിയില്‍ കൈവിടാതെ നടത്തുന്ന ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന്‍ ഈ പുസ്തകം സഹായിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് റവ സജി ആല്‍ബിന്‍ പുസ്തകത്തിന്റെ പതിപ്പ് സെക്രട്ടറിക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

 

ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് സേവികാ സംഘം നടത്തിയ കോവിഡ് റിലീഫ് ഫണ്ടില്‍ അകമഴിഞ്ഞു സഹായിച്ച എല്ലാവര്‍ക്കും ഒപ്പം “റിമോട്ട് ബട്ട് ടുഗതര്‍’ എന്ന പുസ്തകം പുറത്തിറക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് ലതാ മാത്യൂസ് നന്ദി രേഖപ്പെടുത്തി. കോവിഡ് റിലീഫ് ഫണ്ടിലൂടെ ചില കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ ഇമ്മാനുവേല്‍ സവികസംഘത്തിനു സാധിച്ചതായി ട്രസ്റ്റി ഷിജി ബെന്നി ചൂണ്ടിക്കാട്ടി.

Share This:

Comments

comments