നടിയെ ആക്രമിച്ച കേസ്;നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍  ഹര്‍ജി വിചാരണക്കോടതി വെള്ളിയാഴ്ച പരി​ഗണിക്കും.

0
183

ജോണ്‍സണ്‍ ചെറിയാന്‍. 

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി  വിചാരണക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍റെ   ഹര്‍ജിയില്‍ ആരോപിക്കുന്നത്.കേസില്‍ ഒന്നുരണ്ട് സാക്ഷികള്‍ നേരത്തെ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രധാന സാക്ഷിയെ കൂടി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകന്‍ കോടതിയിയെ അറിയിച്ചു.ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാന്‍ ദിലീപ് ശ്രമിച്ചു. അങ്ങനെയെങ്കില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് നടനും എംഎല്‍എയുമായ മുകേഷ് കൊച്ചിയിലെ വിചാരണകോടതിയില്‍ ഹാജരായി.കേസില്‍ ഇതുവരെ നടിയടക്കം 44 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. ആകെ 302 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

Share This:

Comments

comments