ഡൽഹി പോലീസിന്റെ വേട്ടക്കെതിരിൽ ഫ്രറ്റേണിറ്റിയുടെ പ്രതിഷേധ സംഗമം

0
61

മുർഷിദ സാജിദ്.

 മങ്കട: പൗരത്വസമരക്കാരെ ജയിലിലടക്കുമ്പോൾ മൗനികളാകാനാവില്ല എന്ന തലക്കെട്ടിൽ ഡൽഹി പോലീസിന്റെ വേട്ടക്കെതിരിൽ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ പ്രക്ഷോഭ സമരത്തിന്റെ മുൻ നിര പോരാളി ഉമർ ഖാലിദിന്റെ അറസ്റ്റിനെ തുടർന്നാണ് ഈ പ്രതിഷേധം.ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥി സി. യഹ് യ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. NRC-CAA വിരുദ്ധ പോരാട്ടത്തിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹബീബ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഫ്സൽ ഹുസൈൻ സ്വാഗതവും ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി റിൻഷാദ് സമാപനവും നടത്തി.മുർഷിദ്, നബീൽ അമീൻ, തസ്നീം, അമീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Share This:

Comments

comments