സംഘ്പരിവാർ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ സന്ധിയില്ലാ സമരം തുടരും:നാസർ കീഴുപറമ്പ്.

0
62
>ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: സംഘ്പരിവാർ അജണ്ടകളുള്ള ഡൽഹി പോലീസും ബിജെപി സർക്കാരും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ ജനാധിപത്യ പ്രക്ഷോഭകരെ അണിനിരത്തി സന്ധിയില്ലാ സമരം തുടരുകയാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻ്റ് നാസർ കീഴുപറമ്പ്. സംഘ്പരിവാർ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ജയന്തി ഘോഷ്, ഉമർ ഖാലിദ് തുടങ്ങി നിരവധിപേരെ ഡൽഹി വംശഹത്യയുടെ പേരിൽ പുറത്തിറക്കിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും യുഎപിഎ, എൻ, എസ്എ എന്നീ ഭീകര നിയമങ്ങൾ ചുമത്തുകയും ചെയ്തിരിക്കുന്നത് കള്ളക്കേസുകളുടെയും വ്യാജമൊഴികളുടെയും അടിസ്ഥാനത്തിലാണ്. വിദേഷ പ്രസംഗത്തിലൂടെ കലാപാഹ്വാനം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയും, കേന്ദ്രമന്ത്രി അനു രാഗ് ഠാക്കൂറും ഇനിയും പ്രതി ചേർക്കപ്പെട്ടിട്ടില്ല. വംശഹത്യ നടത്തിയ യഥാർത്ഥ പ്രതികളായ സംഘ്പരിവാറുകാരെ രക്ഷപ്പെടുത്തുകയും ഇരകൾക്കായി ശബ്ദമുയർത്തിയ ജനാധിപത്യ പ്രരക്ഷോഭകരെ ജയ്ലിലടക്കുകയും ചെയ്യുകയാണ് ബിജെപി സർക്കാർ. കോവിഡിൻെറ മറവിലെ ഈ ഭരണകൂട വേട്ടക്കെതിരെ എല്ലാവരും പ്രതിഷേധം ഉയർത്തണമെന്നും അദ്ധേഹം പറഞ്ഞു. പരിപാടിയിൽ ആരിഫ് ചുണ്ടയിൽ, സദുറുദ്ധീൻ  മലപ്പുറം, അഫ്സൽ ടി എന്നിവർ സംസാരിച്ചു.
സമദ് തൂമ്പത്ത്, എം അഖിൽ നാസിം, സൈതാലി വലമ്പൂർ എന്നിവർ നേതൃത്വം നൽകി.

Share This:

Comments

comments