കാണാതായ യുവതിയെ കണ്ടെത്താൻ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്.

0
107

പി പി ചെറിയാൻ.

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ നിന്നു കാണാതായ 20 വയസ്സുള്ള യുവതിയെ കണ്ടെത്തുന്നതിന് ഹൂസ്റ്റൺ പൊലീസ് പൊതുജനത്തിന്റെ സഹകരണം അഭ്യർഥിച്ചു. സെപ്റ്റംബർ 11 വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് 6800 ബ്ലോക്ക് റൂസ് വെൽറ്റ് സ്ട്രീറ്റിൽ നിന്നും മാർട്ടീന ലോപസ് എന്ന 20 കാരിയെ കാണാതായത്. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള യുവതി ഓട്ടിസം രോഗി കൂടിയാണ്.

കേമൊ പ്ലാഗ് ജാക്കറ്റും പിങ്ക് ഷോർട്ട്സും ഗോൾഡ് സാൻഡൽസുമാണ് കാണാതാകുന്ന സമയം ഇവർ ധരിച്ചിരുന്നത്. ഒരു പിങ്ക് ബാക്ക് പാക്കും ഇവരുടെ കൈവശം ഉണ്ടായിരുന്നതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. അഞ്ചടി രണ്ടിഞ്ച് ഉയരവും 140 പൗണ്ട് തൂക്കവും ബ്രൗൺ കണ്ണുകളും ചുവന്ന തലമുടിയുമായിരുന്നു ഇവർക്ക്.
ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റ് മിസ്സിംഗ് പേർസൺ ഡസ്ക്കിൽ 832 394 1840 നമ്പറിൽ വിളിച്ചു വിവരം അറിയിക്കണമെന്നും ഹൂസ്റ്റൺ പൊലീസ് അറിയിച്ചു.

Share This:

Comments

comments