ഡൽഹി പോലീസിന്റെ വേട്ടക്കെതിരിൽ പ്രതിഷേധ സംഗമം നടത്തി.

0
64
>റാബീ  ഹുസൈന്‍.
മലപ്പുറം :  ‘പൗരത്വ സമരക്കാരെ ജയിലിലടക്കുമ്പോൾ മൗനികളാകാനാവില്ല’ തലക്കെട്ടിൽ ഡൽഹി പോലീസിന്റെ വേട്ടക്കെതിരിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി.
പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. ജില്ല‌കമ്മിറ്റിയംഗം എം. അഖീൽ നാസിം, മങ്കട മണ്ഡലം അസി. കൺവീനർ അസ്ലം പടിഞ്ഞാറ്റുമുറി എന്നിവർ സംസാരിച്ചു. അനസ് നസീർ, ജലാൽ കൂട്ടിലങ്ങാടി, പി ജാബിർ, മുബഷിർ, മുബീൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജില്ല, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.

Share This:

Comments

comments