ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

0
236
class="gmail_default">ജോയിച്ചൻ  കരിക്കാടൻ.
അറ്റ്ലന്റാ:അറ്റ്ലാന്റാമെട്രോമലയാളീഅസോസിയേഷൻ(അമ്മ) യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, അമേരിക്കയിലെ
മലയാളീ സമൂഹത്തിൽ ഒരു കെടാവിളക്കായി ശോഭിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്റെ ഒന്നാം ചരമ വാർഷികത്തിൽ സമച്യുതമായ   സൂം മീഡിയ മുഖേന ,ഫോമയുടെ സഹകരണത്തോടെ , അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം മലയാളികൾ പങ്കെടുക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
ഗായകനായ സുനിൽ ചെറിയാന്റെ പ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ  റെവ.
.ഫാ.ജോർജ് ഡാനീയേൽ,  നിര്യാതനായ  റെജിയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും  ചെയ്തു. അമ്മയുടെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ  അധൃക്ഷതയിൽ
നടന്ന യോഗത്തിൽ ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തിൽ
വിശിഷ്ട അതിഥിയായിരുന്നു. അദ്ദേഹം ,റെജി വർഷങ്ങളായി ഫോമക്കുവേണ്ടി ചെയ്തു വന്നിരുന്ന നല്ല കാര്യങ്ങളെക്കുറിച്ച്
പ്രകീർത്തിക്കുകയും , കാരുണ്യ  പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം കൊടുത്തിരുന്ന റെജിയുടെ മുല്യങ്ങൾ ‘അമ്മ’ സംഘടന ഇപ്പോഴും തുടരുന്നതിനെഅഭിനന്ദിക്കുകയും ചെയ്തു.

Share This:

Comments

comments