ടി.കെയുടെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നിഗമനത്തിൽ ബൈഡൻ വിജയി.

0
321

ജോയിച്ചൻ പുതുക്കുളം.

സാൻ ഫ്രാൻസിസ്ക്കൊ: അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആദ്യത്തെ നിഗമനവുമായി TK’s U.S. Presidential Election Prediction പുറത്തിറങ്ങി. 289 ഇലക്ടറൽ കോളജ് വോട്ടുകളുമായി ബൈഡൻ്റെ വിജയമാണ് ഈ ആഴ്ചയിൽ പ്രവചിച്ചിട്ടുള്ളത്, ട്രമ്പിന് 249.

 

2016-ൽ ട്രമ്പ് വിജയിച്ച പെൻസിൽവേനിയ, വിസ്ക്കോൺസിൻ, മിഷിഗൺ, അരിസോണ എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ ഇത്തവണ വിജയിക്കും എന്ന നിഗമനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഫലം. പോളുകളിൽ എല്ലാം ബൈഡൻ ഈ സംസ്ഥാനങ്ങളിൽ വളരെ മുന്നിലാണ്.

 

സംസ്ഥാനങ്ങൾ തിരിച്ചുള്ള വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ് – https://tinyurl.com/us-president-2020.

ഏറ്റവും പുതിയ പോളുകളെ ആസ്പദമാക്കി ഈ സൈറ്റ് എല്ലാ ആഴ്ചയും അപ്ഡേറ്റ് ചെയ്യും.

 

“ബറാക്ക് ഹുസൈൻ ഒബാമ – ഒരു താരോദയത്തിൻ്റെ ദിനവൃത്താന്തങ്ങൾ” എന്ന പുസ്തകത്തിൻ്റെ രചയിതാവ് തോമസ് തേക്കാനത്ത് ആണ് ഈ സൈറ്റിലെ നിഗമനം പോളുകളെ ആധാരമാക്കി ക്രോഡീകരിക്കുന്നത്. 2008-ൽ ബറാക്ക് ഒബാമയുടെ പ്രൈമറി, പൊതുതിരഞ്ഞെടുപ്പ് വിജയങ്ങൾ പ്രസ്തുത പുസ്തകത്തിൽ അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു.

Share This:

Comments

comments