നടന്‍ സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യ പരാതിയുമായി ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം.

0
100

ജോണ്‍സണ്‍ ചെറിയാന്‍.

ചെന്നൈ:നടന്‍ സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യ പരാതിയുമായി ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം.കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്തിനാണ് നടന്‍ സൂര്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വര്‍ പ്രതാപ് സാഹിയ്ക്ക് നീറ്റ് പരീക്ഷ പരാമര്‍ശത്തിലൂടെ കോടതി നടപടികളെ അവഹേളിച്ചെന്നാരോപിച്ച്‌ നടനെതിരെ സ്വമേധയാ കേസെടുക്കാന്‍ കത്തെഴുതിയത്.

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂര്യ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് കുട്ടികളാണ് തമിഴ്‌നാട്ടില്‍ പരീക്ഷാ പേടികാരണം ആത്മഹത്യ ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരേയും സൂര്യ രംഗത്തെത്തി. രോഗബാധയുടെ ഭീതിയില്‍ വിദ്യാര്‍ഥികളെ ‘മനുനീതി’ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്നത് അനീതിയാണെന്നും സൂര്യ പറഞ്ഞു.കോവിഡ് കാലത്ത് വിര്‍ച്വലായി മാറിയ കോടതികളാണ് വിദ്യാര്‍ത്ഥികളോട് നീറ്റ് പരീക്ഷ എഴുതാന്‍ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമര്‍ശം. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്.

സൂര്യയുടെ വാക്കുകള്‍ കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം കത്തില്‍ അഭിപ്രായപ്പെട്ടു.

Share This:

Comments

comments