ഫിലാഡല്‍ഫിയാ സിറ്റി സര്‍വീസില്‍ സയന്‍സ് ടെക്‌നീഷ്യന്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ എന്നീ ജോലി ഒഴിവുകള്‍.

0
72

ജോയിച്ചൻ പുതുക്കുളം.

ഫിലാഡല്‍ഫിയ: ജോലിസ്ഥിരതയും, മിതമായ വേതനവും, സാമാന്യം നല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ഒരു വര്‍ഷത്തില്‍ 12 ലധികം പൊതു അവധിദിവസങ്ങളും, കൂടാതെ വെക്കേഷന്‍, സിക്ക് തുടങ്ങിയുള്ള അവധികളും വാഗ്ദാനം ചെയ്യുന്ന ഒരു ഗവണ്മെന്റ് ജോലി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാ നല്ലൊരവസരം. ഫിലാഡല്‍ഫിയാ സിറ്റി സര്‍വീസില്‍ എന്‍ട്രി ലവലിലുള്ള രണ്ടു ജോലി ഒഴിവുകള്‍ നികത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിìം സിറ്റി സിവില്‍ സര്‍വീസ് കമ്മീഷന്‍ നിശ്ചിത ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

 

ഫിലാഡല്‍ഫിയാ മുനിസിപ്പല്‍ ഗവണ്മെന്റിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ധാരാളം മലയാളികള്‍ ജോലിചെയ്യുന്ന ഒരു മേഖലയാണ് സിറ്റിയുടെ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ.് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ മുതല്‍ പ്ലാന്റ് മാനേജര്‍ വരെയുള്ള വിവിധ തസ്തികകളില്‍ ഇന്ത്യക്കാêടെ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ഈ മേഖലയില്‍ സയന്‍സ് ടെക്‌നീഷ്യന്‍ (Exam number: 3G32-20200907-OC-02), വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ (Exam number: 7E45-20200907-OC-00) എന്നീ അടിസ്ഥാനജോലി ഒഴിവുകള്‍ നികത്തുന്നതിനായിട്ടാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

 

സയന്‍സ് ടെക്‌നീഷ്യന്‍ ജോലിക്കപേക്ഷിçന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത ടെക്‌നിക്കല്‍ സ്ഥാപനത്തില്‍ നിന്നോ, കോളേജില്‍നിന്നോ, യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ലാബ് വര്‍ക്ക് ഉള്‍പ്പെടെ വാട്ടര്‍ ടെക്‌നോളജി, ബയോളജി, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മെഡിക്കല്‍ ടെക്‌നോളജി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കുകയോ, അല്ലെങ്കില്‍ 12 മാസത്തെ തൊഴില്‍പരിചയത്തോടുകൂടി മുകളില്‍ പറഞ്ഞ വിഷയങ്ങളിലേതിലെങ്കിലും 6 ക്രെഡിറ്റില്‍ æറയാതെയുള്ള ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കുകയോ വേണം.

 

വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹൈസ്കൂള്‍ പാസ്സായിരിക്കണം. കൂടാതെ കംപ്യൂട്ടറിന്റെ സഹായത്തോടെ ശുദ്ധീകരണ പ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്ന ഒരു വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കുറഞ്ഞത് ഒê വര്‍ഷത്തെ തൊഴില്‍ പരിചയവും നേടിയിരിക്കണം.

 

അപേക്ഷയോടൊപ്പം കോളേജ് ട്രാന്‍സ്ക്രിപ്റ്റിന്റെ കോപ്പികൂടി വയ്‌ക്കേണ്ടതാണ്. അപേക്ഷകര്‍ ഫിലാഡല്‍ഫിയാ സിറ്റിയില്‍ സ്ഥിരതാമസക്കാരാകണമെന്നു നിര്‍ബ്ബന്ധമില്ല. ജോലിയില്‍ പ്രവേശിച്ചതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സിറ്റിയിലേക്കു താമസം മാറ്റിയാല്‍ മതിയാæം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതിയതി സെപ്റ്റംബര്‍ 18. കംപ്യൂട്ടര്‍ ആധാരമാക്കിയുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിìമായിരിക്കും നിയമനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.phila.gov/jobs/#/ എന്ന വെബ്‌സൈറ്റ് നോക്കുക.

 

നദീജലത്തില്‍നിന്നും കുടിക്കാനുപയുക്തമായ ശുദ്ധജലം നിര്‍മ്മിക്കുന്ന പ്രക്രീയയിലുടനീളം പലഘട്ടങ്ങളിലുള്ള വെള്ളത്തിന്റേയും ശുദ്ധിചെയ്യാനുപയോഗിçന്ന വിവിധ രാസപദാര്‍ത്ഥങ്ങളുടേയും ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റുകള്‍ നടത്തി ഗുണമേന്മ ഉറപ്പുവരുത്തുകയാണ് സയന്‍സ് ടെക്‌നീഷ്യന്‍ ജോലിയുടെ സ്വഭാവം.

 

ജലം ശുദ്ധീകരിക്കുക എന്ന വളരെ പ്രധാനമായ ജോലി നിര്‍വഹണത്തില്‍ സഹായിക്കുന്നവരാണ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍മാര്‍. ഉപരിതല ജലസ്രോതസ്സുകളില്‍നിന്നുള്ള പ്രകൃതിദത്തമായ വെള്ളം അടുത്തുള്ള ജലശുദ്ധീകരണശാലകളില്‍ എത്തിച്ച് അതിലുള്ള ബാക്ടീരിയ പോലുള്ള ഉപദ്രവകാരികളായ അണുക്കളേയും, മറ്റു രാസമാലിന്യങ്ങളേയും പൂര്‍ണമായി മാറ്റിയോ അല്ലെങ്കില്‍ നശിപ്പിച്ചോ കുടിക്കുന്നതിനുപയുക്തമാക്കി നമ്മുടെ ടാപ്പുകളിലെത്തിçന്നതിന്റെ ചുമതല വഹിçന്നവരാണ് ഓപ്പറേറ്റര്‍മാര്‍. അതേപോലെ തന്നെ, റസിഡന്‍ഷ്യല്‍ ആന്റ് കൊേേമര്‍ഷ്യല്‍ ബില്‍ഡിംഗുകളില്‍ നിìം, വ്യവസായശാലകളില്‍നിന്നുമുള്ള അഴുക്ക് ജലത്തിലെ ഉപദ്രവകാരികളായ കീടങ്ങളേയും, കൃമികളേയും രാസമാലിന്യങ്ങളേയും നീക്കം ചെയ്ത് ജലാശയങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുപയുക്തമാക്കുന്നതും ഇക്കൂട്ടരാണ്. ഈ രണ്ടു ജോലികളും വളരെ കൃത്യമായി ചെയ്യുന്നത് 24 മണിക്കൂറൂം വിവിധ ഷിഫ്റ്റുകളിലായി ജോലിചെയ്യുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍മാരാണ്. ഇതുകൂടാതെ ജലശുദ്ധീകരണപ്രക്രിയയിലുടനീളം ഉപയോഗിക്കുന്ന വിവിധയിനം പമ്പുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍, മീറ്ററുകള്‍ തുടങ്ങി വളരെയധികം ഉപകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുക എന്ന ജോലികൂടിയുണ്ട്് ഇവര്‍ക്ക്. അവര്‍ വിവിധ മീറ്ററുകള്‍ വായിച്ചുമനസ്സിലാçന്നതിനും, വ്യാഖ്യാനിക്കുന്നതിനും, ആവശ്യാനുസരണം മീറ്ററുകളും ഗേജുകളും കാലിബ്രേറ്റു ചെയ്ത് അഡ്ജസ്റ്റു ചെയ്യുന്നതിനും പ്രാപ്തരായിരിക്കണം. കൂടാതെ ജലശുദ്ധീകരണത്തിനുപയോഗിçന്ന ക്ലോറിന്‍ പോലുള്ള കെമിക്കലുകള്‍ ആവശ്യാനുസരണം ചേര്‍ക്കുക, ഇടയ്ക്കിടയ്ക്ക് പരിശോധനക്കായി വിവിധ ഘട്ടങ്ങളിലുള്ള വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു ലാബിലെത്തിക്കുക, ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുക, കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രോസസ്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം മോണിട്ടര്‍ ചെയ്യുകയും, കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുക, ജലശുദ്ധീകരണ പ്രോസസിലുടനീളം യുകതമായ തീêമാനങ്ങള്‍ എടുçക, ഉപകരണങ്ങളുടെ മെയിന്റനന്‍സ് നിശ്ചയിçകയും നടപ്പിലാക്കുകയും ചെയ്യുക  തുടങ്ങി വിവിധയിനം ടാസ്æകള്‍ അവര്‍ നിത്യേന നിര്‍വഹിക്കുന്നു. പ്ലാന്റിന്റെ വലുപ്പമനുസരിച്ചു ചെയ്യേണ്ടിവരുന്ന ജോലികള്‍ വ്യത്യസ്തമായിരിക്കും. നിയമനം ലഭിക്കുന്ന സ്ഥലത്തിനനുസരിച്ച് ചിലപ്പോള്‍ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ടതായി വരും.

Share This:

Comments

comments