അഭിവന്ദ്യ പിതാക്കന്മാരുടെ ദേഹവിയോഗത്തില്‍ എസ്എംസിസി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

0
75

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ; ദിവസങ്ങളുടെ ഇടവേളകളില്‍ കാലംചെയ്ത സീറോ മലബാര്‍ സഭയിലെ മാര്‍ പോള്‍ ചിറ്റിലപ്പള്ളി, മാര്‍ ജോസഫ് ചേന്നോത്ത് എന്നീ പിതാക്കന്മാരുടെ വിയോഗത്തില്‍ എസ്എംസിസി അനുശോചനം രേഖപ്പെടുത്തി.

 

മുംബൈ കേന്ദ്രീകൃതമായ കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനും പിന്നീട് താമരശേരി രൂപതാധ്യക്ഷനുമായി അജപാലനദൗത്യം നിര്‍വഹിച്ച ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ സുപരിചിതമായ വ്യക്തിത്വമായിരുന്നു.

 

ജപ്പാനിലെ പേപ്പല്‍ നൂണ്‍ഷ്യോ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് മുമ്പ് ടര്‍ക്കി, ഇറാന്‍, കാമറൂണ്‍, ബെല്‍ജിയം, സ്‌പെയിന്‍, നോര്‍വേ, സ്വീഡന്‍, തായ്‌വാന്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലും വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിനുവേണ്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

അജപാലനതീക്ഷ്ണതയും, വിശ്വാസചൈതന്യവുംകൊണ്ട് സഭയെ നയിച്ച കര്‍മ്മധീരന്മാരായ രണ്ട് ഇടയന്മാരെയാണ് സീറോ മലബാര്‍ സഭയ്ക്കു നഷ്ടമായിരിക്കുന്നതെന്നു എസ്എംസിസി പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി പറഞ്ഞു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ജയിംസ് കുരീക്കാട്ടില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മേഴ്‌സി കുര്യാക്കോസ്, ജോസ് സെബാസ്റ്റ്യന്‍, മാത്യു കെ. ചാക്കോ, ജോര്‍ജ് വി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Share This:

Comments

comments