ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്കാര അവാര്‍ഡ് പ്രഖ്യാപിച്ചു.

0
65

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020-ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാര അവാര്‍ഡ് പ്രഖ്യാപിച്ചു. അസോസിയേഷനില്‍ അംഗങ്ങളായുള്ള മാതാപിതാക്കളുടെ, ഈവര്‍ഷം ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളില്‍ നിന്നുമാണ് പുരസ്കാരത്തിനു അപേക്ഷ ക്ഷണിച്ചിരുന്നത്. സാമൂഹിക-സാംസ്കാരിക സംഘടനയായ അസോസിയേഷന്‍ വിദ്യാഭ്യാസ പരമായും പ്രോത്സാഹനം നല്‍കി സമൂഹത്തെ ഉന്നതതലങ്ങളിലേക്ക് എത്തിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുവരുന്നു.

 

ഹൈസ്കൂള്‍ പഠനത്തില്‍ ലഭിച്ച ജിപിഎയോടൊപ്പം, എസിടി സ്‌കോറും, കുട്ടികളുടെ പാഠ്യേതര പ്രവത്തനങ്ങളും, സാമൂഹികസേവന പരിചയവും, മറ്റു കലാ-കായികപരമായ മികവുകളും എല്ലാം വിശദമായി പരിഗണിച്ചശേഷമായിരുന്നു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

 

ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരത്തിന് ഒന്നാം സ്ഥാനത്തിന് അര്‍ഹമായത് ജോഷി &ജിന്നി ദമ്പതികളുടെ മകനായ ജെസ്റ്റിന്‍ കുഞ്ചെറിയ ആണ്. കാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാബു നടുവീട്ടിലാണ്. രണ്ടാം സ്ഥാനത്തിന് അര്‍ഹനായത് ഷെന്നി & ബിന്ദു ദമ്പതികളുടെ മകനായ പോള്‍ ഷെന്നിയാണ്. കാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചാക്കോ മറ്റത്തിപ്പറമ്പിലാണ്. മൂന്നാം സ്ഥാനത്തിന് അര്‍ഹയായത് രാജേഷ് ബാബു & അംബിക രാജേഷ് ബാബു ദമ്പതികളുടെ മകളായ അമ്മു രാജേഷ് ബാബുവാണ്. കാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിക്കുന്നത് മനോജ് അച്ചേട്ട് ആണ്.

 

സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ചാക്കോ മറ്റത്തില്‍പറമ്പിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്, 847 477 0564), ജോഷി വള്ളിക്കളം (സെക്രട്ടറി, 312 685 6749), ജിതേഷ് ചുങ്കത്ത് (ട്രഷറര്‍), സാബു നടുവീട്ടില്‍ (ജോ. സെക്രട്ടറി), ഷാബു മാത്യു (ജോ. ട്രഷറര്‍).

Share This:

Comments

comments