സൗന്ദര്യ സംരക്ഷണം പ്രധാനം, പക്ഷേ സുരക്ഷ പരിഗണിക്കണം:ഡോ. ഷീല ഫിലിപ്പോസ്.

0
1267

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സൗന്ദര്യ സംരക്ഷണം ഏത് കാലത്തും പ്രധാനമാണെന്നും സുരക്ഷ കണക്കിലെടുത്ത് മാത്രം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് നല്ലതെന്നും പ്രമുഖ ബ്യൂട്ടീഷനും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അഭിപ്രായപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണ് ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. എല്ലാ വിധ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചും പ്രതിരോധ നടപടികള്‍ സ്വീകരിച്ചുമാണ് സ്ഥാപനങ്ങള്‍ തുറന്നത്. അണുനശീകരണം നടത്തി, അപകടരഹിതമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം മുഴുവന്‍ ജീവനക്കാരേയും എല്ലാ മാസവും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമാണ് ജോലിക്ക് അനുവദിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷക്കാണ് ദോഹ ബ്യൂട്ടി സെന്ററിന്റെ മുഴുവന്‍ ശാഖകളും മുന്‍ഗണന നല്‍കുന്നത്.

പാര്‍ലറുകളില്‍ വരുന്നവരെ ശരീരോഷ്മാവ് പരിശോധിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സര്‍വീസുകള്‍ നടത്തുന്നത്. ഹാന്റ് ഹൈജീന്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡിസ്‌പോസിബിളായ ഉപകരണങ്ങളാണ് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ഗവണ്‍മെന്റ് നിര്‍ദേശ പ്രകാരം ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പാര്‍ലറുകളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. അതിനാല്‍ കോവിഡ് ഭീതി കാരണം പാര്‍ലറുകളിലേക്ക് വരാതിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തില്‍ വരികയും ആവശ്യമായ സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ നേടുകയും ചെയ്യുന്നതിന് യാതൊരു ആശങ്കയും വേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു.

ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലുള്ള സേവനങ്ങളാണ് നല്‍കുക. ലൈസന്‍സില്ലാത്ത പല ബ്യൂട്ടീഷന്‍മാരും ഹോം സര്‍വീസുകള്‍ നടത്തുന്നതായി കേള്‍ക്കുന്നുണ്ട്. ഇത് ഏറെ അപകട സാധ്യതയുള്ളതാണ്. വീടുവീടാന്തരം കേറിയിറങ്ങുന്ന അവര്‍ കോവിഡ് ടെസ്‌റ്റോ മറ്റു സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കുന്നു എന്നുറപ്പുവരുത്തുവാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളില്‍ സമൂഹം ജാഗ്രത പാലിക്കമമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മാസങ്ങളായി പാര്‍ലറില്‍ പോകാത്തവര്‍ പ്രൊഷഫണല്‍ സ്വഭാവത്തിലുള്ള ഏതെങ്കിലും പാര്‍ലര്‍ സന്ദര്‍ശിക്കുന്നതും വിദഗ്ധ ബ്യൂട്ടീഷന്റെ മേല്‍നോട്ടത്തില്‍ ആവശ്യമായ സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. സ്വന്തമായി എന്തെങ്കിലും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ബ്യൂട്ടീഷനെ കാണുന്നത് നല്ലതാണ്. പല ചര്‍മങ്ങള്‍ക്കും അനുയോജ്യമായ സംരക്ഷണ രീതികള്‍ വ്യത്യസ്തമാകും.

ഖത്തറില്‍ വളരെ കണിശമായ വ്യവസ്ഥകളോടെയാണ് ബ്യൂട്ടി പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ പരിപൂര്‍ണസുരക്ഷ ഉറപ്പുവരുത്തുന്ന ഇത്തരം കേന്ദ്രങ്ങളില്‍ പോകുന്നതിന് യാതൊരു ഭയവും വേണണ്ടതില്ലെന്ന് അവര്‍ പറഞ്ഞു.

അപ്പോയിന്റ്മെന്റിനും കണ്‍സള്‍ട്ടേഷനും 55806400,30517775 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Share This:

Comments

comments